സാങ്കേതിക പിഴവ്; 100 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടി!
text_fieldsചെന്നൈ: നഗരത്തിലെ എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖയിൽ 100 ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് 13 കോടി രൂപ വീതം വരവുവെച്ചത് ആശയക്കുഴപ്പത്തിന് കാരണമായി. മൊബൈൽഫോൺ സന്ദേശം ലഭ്യമായതോടെ അക്കൗണ്ടുടമകൾ ആശ്ചര്യത്തിലായി. സാങ്കേതിക തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ബാങ്കിന്‍റെ സർവറിൽ പുതിയ സോഫ്‌റ്റ്‌വെയർ ഘടിപ്പിച്ചതാണ് തകരാറിന് കാരണമായത്. ഉപഭോക്താവിന്‍റെ ചില വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ ക്രെഡിറ്റ് പേജിൽ പണം കയറുകയുമായിരുന്നു. ഇത് ഉടൻ പരിഹരിക്കുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ബാങ്കധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികളായ ചില ബാങ്ക് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. അതിനിടെ ചില ഉപഭോക്താക്കൾ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈം വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.