തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലന പദ്ധതികളുമായി ടെക്നോവാലി
text_fieldsകൊച്ചി: വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ സ്ഥാപിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലനം ശാക്തീകരിക്കുന്നതിന് നൂതന പദ്ധതികളൊരുക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇതിനായി കേരള സർക്കാർ സംരംഭമായ കേരള നോളജ് എക്കണോമി മിഷനുമായി (Kerala Knowledge Economy Mission) ചേർന്ന് പ്രവർത്തിക്കുകയാണ് ടെക്നോവാലി. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നല്കി 2026ഓടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് നോളജ് എക്കണോമി മിഷന്റെ ലക്ഷ്യം.
‘സെൽഫ് ഗവൺമെന്റ് യൂത്ത് എംപവർമെന്റ് പ്രോഗ്രാം’ (LSG-YEP) വഴി കേരളത്തിലാകമാനം നിരവധി യുവാക്കൾക്ക് സൗജന്യ തൊഴിൽ ശാക്തീകരണമാണ് ഉന്നമിടുന്നത്. ഓരോ പഞ്ചായത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 200ലധികം പേർക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്കുഷോപ്പുകളും സൈബർ സെക്യൂരിറ്റി, എ.ഐ, മിഷ്യൻ ലേണിങ്, ഡാറ്റ സയൻസ്, റോബോട്ടിക്ക് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വെബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകും.
പ്ലസ് ടു മുതൽ ബി.ടെക് വരെയുള്ള തൊഴിൽരഹിതരായ അഭ്യസ്തവിദ്യരെ ഐ.ടി ജോലികൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2016ൽ കൊച്ചിയിൽ സ്ഥാപിതമായ ടെക്നോവാലി 18ൽ അധികം അന്താരാഷ്ട്ര ഐ.ടി കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാർഥികൾക്ക് സൈബർ സെക്യൂരിറ്റി കേഡറ്റ്- എത്തിക്കൽ ഹാക്കിങ് 2023 ലേറ്റസ്റ്റ് എഡിഷൻ എന്ന പ്രോഗ്രാമും അന്താരാഷ്ട്ര സർട്ടിഫികറ്റും ടെക്നോവാലി സൗജന്യമായി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.