ഗ്രൂപ്പുകളിൽ പൗരന്മാരുടെ സ്വകാര്യ വിവരങ്ങർ; ടെലിഗ്രാമിന് ഇറാഖിൽ വിലക്ക്
text_fieldsബാഗ്ദാദ്: പ്രശസ്ത സന്ദേശമയക്കൽ ആപ്പായ ടെലിഗ്രാമിന് നിരോധനമേർപ്പെടുത്തി ഇറാഖ്. ദേശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയുടെ സമഗ്രത സംരക്ഷിക്കുന്നതിനും വേണ്ടി ടെലിഗ്രാം ആപ്പ് ബ്ലോക്ക് ചെയ്‌തതായി ഇറാഖ് ടെലികോം മന്ത്രാലയം അറിയിച്ചു.
ഇറാഖിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് ടെലിഗ്രാം. സന്ദേശമയയ്‌ക്കുന്നതിന് പുറമേ, വാർത്തകളുടെ ഉറവിടമായും ഉള്ളടക്കം പങ്കിടുന്നതിനുമൊക്കെ ആളുകൾ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം, ചില ടെലിഗ്രാം ചാനലുകളിൽ ഇറാഖികളുടെ പേരുകളും വിലാസങ്ങളും അവരുടെ കുടുംബ വിവരങ്ങളും ഉൾപ്പെടെ വലിയ അളവിലുള്ള വ്യക്തിഗത ഡാറ്റയുള്ളതായി സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളുടെ വിവരങ്ങളും പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും ചോർത്തുന്ന പ്ലാറ്റ്‌ഫോമുകൾ അടച്ചുപൂട്ടാൻ ടെലിഗ്രാം ആപ്പ് ആധികൃതരോട് ആവശ്യപ്പെട്ടതായി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ തങ്ങളുടെ അഭ്യർത്ഥനകളോട് കമ്പനി പ്രതികരണം അറിയിച്ചിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.