യൂസർമാർ 500 മില്യൺ കടന്നു; ആപ്പിലൂടെ പണമുണ്ടാക്കാനുള്ള പദ്ധതിയുമായി ടെലഗ്രാമും
text_fieldsഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പുകളിലൊന്നായ ടെലഗ്രാമും ഒടുവിൽ ആപ്പിലൂടെ പണമുണ്ടാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ലോകമെമ്പാടുമായി 500 ദശലക്ഷം ഉപഭോക്താക്കളുമായി വമ്പൻ വളർച്ച കൈവരിക്കുന്ന ടെലഗ്രാം അടുത്ത വര്‍ഷം ജനുവരി മുതല്‍ വരുമാനം നേടാനുള്ള പദ്ധതികള്‍ തുടങ്ങിയേക്കുമെന്ന് റഷ്യക്കാരനായ സ്ഥാപകൻ പവേല്‍ ദുറോവ് മുന്നറിയിപ്പ് നൽകി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ 500 ദശലക്ഷം ഡോളറെങ്കിലും കമ്പനിക്ക് പ്രതിവർഷം ആവശ്യമുണ്ടെന്നാണ് പവേൽ ദുറോവ് പറയുന്നത്. 2021-ൽ പേ ഫോർ സേവനങ്ങൾ ആരംഭിക്കുമെന്നും ഇതിനായി പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിക്കുമെന്നും അതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആപ്പിലേക്ക് എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതൊന്നും കേട്ട് ടെലഗ്രാം ഉപയോഗിക്കുന്നവർ ആരും തന്നെ ടെൻഷൻ അടിക്കേണ്ടതില്ല. നിലവിൽ സൗജന്യമായി എല്ലാവരും ഉപയോഗിക്കുന്ന ഫീച്ചറുകളെല്ലാം തന്നെ തുടർന്നും സൗജന്യമായി തുടരും. ബിസിനസ് സംഘങ്ങള്‍ക്കും മറ്റും വേണ്ടിയായിരിക്കും പുതിയ ഫീച്ചറുകള്‍. കൂടാതെ പ്രീമിയം സ്റ്റിക്കറുകൾ അവതരിപ്പിച്ചും മോണിറ്റൈസ് ചെയ്യാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ആളുകള്‍ തമ്മിലുള്ള ആശയ വിനിമയത്തിനിടയിലോ ചാനലുകൾക്കിടയിലോ പരസ്യം പ്രദര്‍ശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.