കപ്പിത്താനില്ലാതെ മെയ്‌ഫ്ലവർ യാത്ര തിരിച്ചു; നിർമിത ബുദ്ധിയിലോടുന്ന ആദ്യത്തെ കപ്പലുമായി െഎ.ബി.എം
text_fieldsഅതെ, 'മെയ്‌ഫ്ലവർ' എന്ന കപ്പൽ കപ്പിത്താനും കൂട്ടരുമില്ലാതെ സമുദ്രത്തിലേക്ക് സ്വയം യാത്ര തിരിച്ചു. ടെക് ലോകം ഏറെ കാലമായി നിർമ്മിത ബുദ്ധിയുടെ പിന്തുണയുള്ള മെയ്ഫ്ലവറിന് പിന്നാലെയായിരുന്നു. 2019ലായിരുന്നു ആദ്യമായി അവനെ കുറിച്ച് വാർത്തകൾ വരുന്നത്. പ്ലൈമൗത്ത് തുറമുഖത്തുനിന്ന് മസാച്യുസെറ്റ്സിലേക്ക് 130 ഓളം തീർഥാടകരെ എത്തിച്ച യഥാർത്ഥ "മെയ്‌ഫ്ലവർ" െൻറ െഎതിഹാസിക യാത്രയുടെ 400-ാം വാർഷികം ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പ്രവർത്തിക്കുന്ന പുതിയ മെയ്‌ഫ്ലവർ അവതരിപ്പിച്ചത്.
മെയ്‌ഫ്ലവർ ഒാേട്ടാണമസ് ഷിപ്പ് അഥവാ എം.എ.എസിനെ നിയന്ത്രിക്കുന്നത് ഒരു എ.െഎ കപ്പിത്താനാണ്. കപ്പലിൽ മനുഷ്യെൻറ സാന്നിധ്യം ഒട്ടു വേണ്ട എന്നതാണ് എം.എ.എസിെൻറ പ്രത്യേകത. കടലിൽ പര്യവേക്ഷണം ചെയ്യാനും ആഗോളതാപനവും സമുദ്ര മലിനീകരണവുമടക്കമുള്ള വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനുമാണ് മെയ്ഫ്ലവറിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത ആറ് മാസക്കാലം ഉൾക്കടലിൽ ചെലവഴിച്ച് ഗവേഷകർക്ക് പഠനങ്ങൾക്കായി ഉപയോഗിക്കാനുള്ള വിശദ വിവരങ്ങൾ മെയ്‌ഫ്ലവർ ശേഖരിക്കും. എങ്കിലും പുതിയ എ.െഎ മെയ് ഫ്ലവറിന് ഇത് പരീക്ഷണ യാത്ര മാത്രമാണ്. 2021ലാണ് അവെൻറ യഥാർഥ ലോഞ്ചിങ് നടക്കുക.
െഎ.ബി.എമ്മിെൻറ അതിശക്തമായ എഡ്ജ് കംപ്യൂട്ടിങ് സംവിധാനത്തിലാണ് മെയ്‌ഫ്ലവർ പൂർണ്ണമായും പ്രവർത്തിക്കുന്നത്. കപ്പലിലെ നിർമ്മിത ബുദ്ധി എഡ്ജ് കംപ്യൂട്ടിങ്ങിെൻറ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി വിവരങ്ങൾ ശേഖരിക്കും. കടലിെൻറ അനക്കങ്ങളും മറ്റ് കപ്പലുകളെയും തിരിച്ചറിയാനായി പവർവിഷൻ എന്ന ടെക്നോളജിയും മെയ്ഫ്ലവറിൽ ഉപയോഗിച്ചിട്ടുണ്ട്. https://mas400.com/ എന്ന വെബ് സൈറ്റ് സന്ദർശിച്ചാൽ മെയ്ഫ്ലവറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും മറ്റും കാണാൻ സാധിക്കും. അടുത്ത വർഷം തന്നെ അവൻ നടുക്കടലിൽ നിന്ന് ശേഖരിച്ച വിലപ്പെട്ട വിവരങ്ങളും സൈറ്റിൽ ബന്ധപ്പെട്ടവർ പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.