ഹൈസ്പീഡ് ട്രെയിനിനേക്കാൾ നാലിരട്ടി വേഗം; യാത്രക്കാരുമായി പരീക്ഷണഓട്ടം നടത്തി വിർജിൻ ഹൈപ്പർലൂപ്പ്
text_fieldsഅമേരിക്കയിെല ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള 'വിർജിൻ ഹൈപ്പർലൂപ്പ്' സൂപ്പർ ഹൈസ്പീഡ് പോഡ് സംവിധാനത്തിലൂടെ യാത്രക്കാരുമായി പരീക്ഷണ ഒാട്ടം നടത്തി. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തേക്കാൾ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. സാേങ്കതിക വിദ്യയുടെ കുതിപ്പിലെ പ്രധാന നാഴികക്കല്ലാണ് ഞായറാഴ്ച ലാസ്വെഗസാലെ നെവാഡയിൽ പിന്നിട്ടത്. യാത്രക്കാരെയും ചരക്കുകളും പെെട്ടന്ന് എത്തിക്കാൻ ഇൗ സാേങ്കതിക വിദ്യ ഉപയോഗിച്ച് സാധിക്കും.
വിർജിൻ ഹൈപ്പർലൂപ്പിെൻറ ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയൻ എന്നിവരായിരുന്നു ആദ്യ സഞ്ചാരികൾ. നെവാഡയിലെ ലാസ് വെഗാസിലെ ഡേവ്‌ലൂപ്പ് ടെസ്റ്റ് സൈറ്റിൽ മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിലാണ് ഇവർ സഞ്ചരിച്ചത്. 'ചരിത്രം എെൻറ കൺമുന്നിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ട്' -വിർജിൻ ഹൈപ്പർലൂപ്പ് ചെയർമാനും ഡി.പി വേൾഡ് ചീഫ് എക്സിക്യൂട്ടീവുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു.
യാത്രക്കാരുമായുള്ള പോഡുകളും ചരക്കുകളും വാക്വം ട്യൂബുകളിലൂടെ ആയിരത്തിന് മുകളിൽ കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ് കമ്പനി ലക്ഷ്യമിട്ടുന്നത്. ഇതുപ്രകാരം ന്യൂയോർക്കും വാഷിംഗ്ടണും തമ്മിലെ 362 കിലോമീറ്റർ യാത്രക്ക് 30 മിനിറ്റ് മാത്രം മതി. വാണിജ്യ ജെറ്റ് വിമാനത്തിെൻറ ഇരട്ടിയും അതിവേഗ ട്രെയിനിനിെൻറ നാലിരട്ടി വേഗതിയിലുമാണ് ഇവ സഞ്ചരിക്കുക.
നെവാഡ കേന്ദ്രത്തിൽ യാത്രക്കാരില്ലാതെ 400ഓളം പരീക്ഷണങ്ങൾ മുമ്പ് നടത്തിയിട്ടുണ്ട്. 2025ഓടെ സുരക്ഷാ സർട്ടിഫിക്കേഷനും 2030ഓടെ വാണിജ്യ സർവിസും തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രമുഖ ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസെൻറ കീഴിലുള്ള സ്ഥാപനമാണ് വിർജിൻ ഹൈപ്പർലൂപ്പ്. നേരത്തെ ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ലൈന്‍ സ്ഥാപിക്കാൻ കമ്പനി ഒരുങ്ങിയിരുന്നു.
ക്യാപ്സൂൾ വാഹനം
വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനമാണിത്. ഇലക്ട്രിക് കാർ ഭീമൻമാരായ ടെസ്ലയുടെ ഉടമ ഇലോൺ മസ്‌കാണ് 2013ല്‍ ഹൈപ്പര്‍ ലൂപ്പ് ആശയവുമായി മുന്നോട്ടുവരുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി പിന്നീട് ലോകമെങ്ങുമുള്ള ഗവേഷകരുമെത്തി. തുടര്‍ഗവേഷണങ്ങളിലൂടെ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന് കൃത്യമായ മാർഗരേഖയുണ്ടായി.
പതിനൊന്നടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനം സഞ്ചരിക്കും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയാകും യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.
യാത്രാസമയം, തിരക്ക്, പെട്രോളിയം ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന പാരിസ്ഥിതിക നാശങ്ങൾ എന്നിവ കുറക്കാൻ ഇൗ സാങ്കേതികവിദ്യ സഹായിക്കും. വിർജിൻ ഹൈപ്പർലൂപ്പിനെ കൂടാതെ കാനഡയിലെ ട്രാൻസ്‌പോഡും സ്‌പെയിനിലെ സെലെറോസും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.