കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ വിവരങ്ങൾ ചോർത്തി വെബ്സൈറ്റുകളിൽ വിൽപനക്കുവെച്ച് ഹാക്കർമാര്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാര്‍ വെബ്സൈറ്റുകളിൽ വിൽപനക്കു വെച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് സാമ്പത്തിക മന്ത്രാലയത്തിലെ ഒരു സിസ്റ്റം ഹാക്കർമാരുടെ ആക്രമണത്തിന് വിധേയമായത്. 15 ബിറ്റ്കോയിനുകള്‍ക്ക് വിവരങ്ങള്‍ നൽകാമെന്നാണ് വാഗ്ദാനം. ആവശ്യമായ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഏഴുദിവസത്തിനുള്ളില്‍ ഡേറ്റ പരസ്യപ്പെടുത്തുമെന്ന് ഹാക്കർ പ്രഖ്യാപിച്ചു. അതിനിടെ, ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോർന്നിട്ടില്ലെന്നും പ്രധാനപ്പെട്ടതൊന്നും തന്നെ ഹാക്കർമാരുടെ കൈയിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.