സോളാർവിൻഡ്സ് ഹാക്കിങ്ങിന് പിന്നിൽ റഷ്യ; മതിയായ തെളിവുകളുണ്ടെന്ന് മൈക്രോസോഫ്റ്റ്
text_fieldsആഗോള സോഫ്റ്റ്വെയർ പ്രൊഡക്ട് കമ്പനിയായ 'സോളാർവിൻഡ്സ്' ഹാക്കിങ്ങിനിരയായ സംഭവം ഞെട്ടലോടെയാണ് അമേരിക്കയും ടെക് ലോകവും കണ്ടത്. സോളാർ വിൻഡ്സിെൻറ നെറ്റ്വർക് പരിശോധന സോഫ്റ്റ്വെയർ പ്ലഗ്-ഇൻ ആയ ഒാറിയോണിെൻറ ചില വേർഷനുകളിൽ ഹാക്കർ, കോഡ് തിരുകി കയറ്റിയതായി കണ്ടെത്തുകയായിരുന്നു. സോളാർ വിൻഡ്സിന് നേരെയുണ്ടായ സൈബർ ആക്രമണം ഗൂഗ്ൾ, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികളെയും ചില അമേരിക്കൻ സർക്കാർ ഏജൻസികളെയും സുരക്ഷാ ഭീഷണിയിലാക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ, സോളാർ വിൻഡ്സ് ഹാക്കിന് പിന്നിൽ റഷ്യൻ ഫോറിൻ എംബസിയാണെന്ന് ഉറപ്പാക്കാൻ മതിയായ തെളിവുകളുണ്ടെന്ന് മൈക്രോസോഫ്റ്റ് പ്രസിഡൻറ് ബ്രാഡ് സ്മിത്ത് അറിയിച്ചിരിക്കുകയാണ്. 'മറ്റെവിടേക്കും ഞങ്ങളെ നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്'അദ്ദേഹം യു.എസ് സെനറ്റിനോട് പറഞ്ഞു. നൂറോളം യുഎസ് കമ്പനികളെയും നിരവധി യുഎസ് ഫെഡറൽ ഏജൻസികളെയും ബാധിച്ച ഹാക്ക്, ആയിരത്തിലധികം എഞ്ചിനീയർമാരുടെ പ്രവർത്തനമാണെന്ന് സ്മിത്ത് വ്യക്തമാക്കി.
സൈബർ സെക്യൂരിറ്റി ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന ലോകപ്രശസ്ത കമ്പനിയായ FireEye കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ 'ആർക്കും തകർക്കാൻ പറ്റില്ലെന്ന് കരുതിയിരുന്ന തങ്ങളുടെ സുരക്ഷാ വേലി പൊട്ടിച്ച് റഷ്യൻ ബന്ധം സംശയിക്കുന്ന ഹാക്കർമാർ വിലപ്പെട്ട സൈബർ ആയുധങ്ങൾ കവർന്നതായി പറയുന്നുണ്ട്. സോളാർവിൻഡ്സിനൊപ്പം ഫയർെഎയും സെനറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാൽ, ഫയർെഎ സി.ഇ.ഒ കെവിൻ മാൻഡ്യ ഏത് രാജ്യക്കാരാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും റഷ്യൻ ഹാക്കർമാരുടെ രീതിയാണ് അവർ പിന്തുടർന്നിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.