Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ 20 ജോലികളിൽ മനുഷ്യർക്ക് പകരമാവാൻ കഴിയുമെന്ന് ചാറ്റ്ജി.പി.ടി-4; കാരണങ്ങളും നിരത്തി
cancel
Homechevron_rightTECHchevron_rightTech Newschevron_rightഈ 20 ജോലികളിൽ...

ഈ 20 ജോലികളിൽ മനുഷ്യർക്ക് പകരമാവാൻ കഴിയുമെന്ന് ചാറ്റ്ജി.പി.ടി-4; കാരണങ്ങളും നിരത്തി

text_fields
bookmark_border

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഓപൺഎ.ഐ എന്ന സ്റ്റാർട്ടപ്പ് 2022 നവംബർ 30നായിരുന്നു ചാറ്റ്ജി.പി.ടി-3 എന്ന എ.ഐ ചാറ്റ്ബോട്ട് ലോഞ്ച് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം എ.ഐ ഭാഷാ മോഡലായ ജി.പി.ടി-4 (GPT-4)-നെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജി.പി.ടിയുടെ പുതുക്കിയ പതിപ്പും അവതരിപ്പിച്ചു.

കഴിവിലും കൃത്യതയിലും സുരക്ഷയിലും മുൻഗാമിയേക്കാൾ ബഹുമിടുക്കനായ ചാറ്റ്ജി.പി.ടി-4 വിവിധ മേഖലയിലെ പ്രഫഷണലുകൾക്കുള്ള അപകട സൈറൺ മുഴക്കിയായിരുന്നു എത്തിയത്. സങ്കീർണമായ ചോദ്യങ്ങൾ പോലും മനസിലാക്കി കൃത്യമായ ഉത്തരങ്ങൾ നൽകാനും സര്‍ഗ്ഗാത്മകവും സാങ്കേതികവുമായ സംവാദങ്ങളിലേർപ്പെടാനും ചാറ്റ്ജി.പി.ടി-4ന് കഴിയുമെന്നാണ് ഓപൺഎ.ഐയുടെ അവകാശവാദം.

ചാറ്റ്ജി.പി.ടി മനുഷ്യരുടെ ജോലി കളയുമോ? എന്ന സംശയവും ആശങ്കയുമുള്ളവർ ഏറെയാണ്. ഒരാൾ എ.ഐ ചാറ്റ്ബോട്ടിനോട് തന്നെ ആ സംശയം ഉന്നയിച്ചപ്പോൾ മറുപടിയായി നൽകിയത് ജോലികളുടെ നീണ്ട ലിസ്റ്റ്. പ്രശാന്ത് രംഗസ്വാമി എന്ന ട്വിറ്റർ യൂസറാണ് മനുഷ്യരെ മാറ്റി നിർത്തി ചാറ്റ്ജി.പി.ടിക്ക് ഏറ്റെടുത്ത് ചെയ്യാവുന്ന 20 ജോലികളുടെ ലിസ്റ്റ് തരാൻ ചാറ്റ്ജി.പി.ടിയോട് തന്നെ ആവശ്യപ്പെട്ടത്...

ചാറ്റ്ജി.പി.ടി ലിസ്റ്റ് ചെയ്ത ജോലികൾ...

  • ഉപഭോക്തൃ സേവന പ്രതിനിധി (customer service representative)
  • വെർച്വൽ അസിസ്റ്റന്റ്
  • വിവർത്തകൻ
  • സോഷ്യൽ മീഡിയ മാനേജർ
  • ഇമെയിൽ മാർക്കറ്റർ
  • അപ്പോയിന്റ്മെന്റ് ഷെഡ്യൂളർ
  • പ്രൂഫ് റീഡർ
  • കണ്ടന്റ് മോഡറേറ്റർ
  • റിക്രൂട്ടർ
  • ട്രാവൽ ഏജന്റ്
  • ടെക്നിക്കൽ സപ്പോർട്ട് അനലിസ്റ്റ്
  • ന്യൂസ് റിപ്പോർട്ടർ
  • മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്
  • കോപ്പിറൈറ്റർ
  • ട്രാൻസ്ക്രിപ്ഷനിസ്റ്റ്
  • ട്യൂട്ടർ
  • ബുക്ക് കീപ്പർ
  • ടെലിമാർക്കറ്റർ
  • പാരാലീഗൽ
  • ഡാറ്റാ എൻട്രി ക്ലർക്ക്.

മനുഷ്യരെ മാറ്റി നിർത്തി എ.ഐക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ ലിസ്റ്റുചെയ്യുന്നതിനൊപ്പം, ഭാഷാ പ്രാവീണ്യം, വിമർശനാത്മക ചിന്ത, വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ, പ്രശ്‌നപരിഹാരം തുടങ്ങി ഈ ജോലികളിൽ എ.ഐക്ക് അനുകരിക്കാൻ കഴിയുന്ന പ്രത്യേക മാനുഷിക സവിശേഷതകളെ കുറിച്ചും ചാറ്റ്ജി.പി.ടി പരാമർശിച്ചു എന്നതാണ് ശ്രദ്ധേയം.

ചാറ്റ്ജി.പി.ടി നിരത്തിയ ഉദാഹരണങ്ങൾ

  • എനിക്ക് വേഗത്തിലും കൃത്യതയിലും കാര്യങ്ങൾ ചെയ്യാൻ കഴിയും.
  • ആശയവിനിമയം നടത്താനും ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കാനും കഴിയും.
  • ചെറിയ വിശദാംശങ്ങളിൽ പോലും ശ്രദ്ധ ചെലുത്താൻ കഴിയും.
  • ഗവേഷണം നടത്താനും വിവരങ്ങൾ സംഘടിപ്പിക്കാനും കഴിയും.
  • ഭാഷയുടെ കാര്യത്തിലും കണക്കിലും ഏറെ മികവുണ്ട്.
  • സർഗ്ഗാത്മകതയും നന്നായി എഴുതാനുള്ള കഴിവുമുണ്ട്.
  • ഡാറ്റ വിശകലനം ചെയ്യാൻ കഴിയും
  • സമയം നന്നായി കൈകാര്യം ചെയ്യാൻ കഴിയും.

-എന്നിരുന്നാലും, സങ്കീർണ്ണമായ മനുഷ്യവികാരങ്ങൾ മനസ്സിലാക്കാൻ ചാറ്റ്ബോട്ടിന് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്.

GPT-3.5 ഭാഷാ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജി.പി.ടി, ​ജോലികളിൽ മനുഷ്യർക്ക് പകരമാകാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, പുതിയ ചാറ്റ്ജി.പി.ടി ആത്മവിശ്വാസത്തോടെ തനിക്ക് മനുഷ്യരുടെ ജോലി കളയാൻ കഴിയുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇനി നിങ്ങൾ പറ...! നമ്മൾ പേടിക്കണോ...?

ജി.പി.ടി-4 പിന്തുണയുള്ള ചാറ്റ്ജി.പി.ടി പ്ലസ് ഇന്ത്യയിൽ

നമ്മൾ സൗജന്യമായി ഉപയോഗിക്കുന്ന ചാറ്റ്ജി.പി.ടി, ജിപിടി 3.5 അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഇനി ഇന്ത്യക്കാർക്ക് ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. ചാറ്റ്ജി.പി.ടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം നമ്മുടെ രാജ്യത്ത് എത്തിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobsjoblessChatGPTOpenAIChatGPT4ChatGPT 4
News Summary - These are 20 jobs that ChatGPT 4 can do and make humans jobless
Next Story