2020ൽ ഇന്ത്യക്കാർ ഉപയോഗിച്ച ഏറ്റവും മികച്ച ആപ്പുകൾ ഇവയാണ്; ഗൂഗ്ൾ പറയുന്നു
text_fieldsഓരോ വർഷത്തെയും മികച്ച ആപ്പുകൾ ടെക് ഭീമൻ ഗൂഗ്ൾ പുറത്തു വിടാറുണ്ട്. ആപ്പുകളുടെ സുരക്ഷയും സ്വീകാര്യതയും ആവശ്യകതയും യൂസേഴ്സ് റിവ്യൂയും പരിശോധിച്ചാണ് ഗൂഗ്ൾ മികച്ച ആപ്പുകളെ തെരഞ്ഞെടുക്കുന്നത്.
ഓരോ രാജ്യത്തെയും പട്ടികയാണ് തയാറാക്കുന്നത്. 2020 അവസാനിക്കാനിരിക്കെ ഈ വർഷത്തെ ഇന്ത്യയിലെ ജനപ്രിയ ആപ്പുകളുടെ ലിസ്റ്റ് ഗൂഗ്ൾ പുറത്തു വിട്ടു.
22 ആപ്പുകളാണ് ഇതിലുള്ളത്. ഗെയ്മിങ് ആപുകളെ ഉൾപ്പെടുത്തിയിട്ടില്ല.
1. wysa: പട്ടികയിൽ ഒന്നമതുള്ളത് ആരോഗ്യ ആപ്പായ wysa യാണ്. 60തിൽ അധികം രാജ്യങ്ങളിൽ ഇതിനു ഉപേയോക്താക്കളുണ്ട്. 30 കോച്ചിങ് ടൂളുകൾ ഉൾക്കൊള്ളുന്നതാണ്. വ്യക്തികളുടെ നിരാശ, ഉത്കണ്ഠ, സമ്മർദ്ദം, സംഘർഷം, നഷ്ട സങ്കടം, ഖേദം തുടങ്ങിയ വൈകാരിക അവസ്ഥകളെ അഭിസംബോധന ചെയ്യുന്നതാണ് ആപ്പ്.
2. Pratilipi FM: ഫൺ ആപ് കാറ്റഗറിയിലാണ് Pratilipi FM. ഹിന്ദി, മറാത്തി, ബംഗാളി, കന്നട, മലയാളം, തെലുങ്ക്, തമിഴ്നാട്, ഗുജറാത്തി ഭാഷകളിലെ ഓഡിയോ ബുക്സ് സൗകര്യം ഒരുക്കുകയാണ് ഇത്. മത പുത്കങ്ങളുടെ പോഡ്കാസ്റ്റും ലഭ്യമാണ്. അഞ്ചു ലക്ഷത്തിൽ അധികം ഇൻസ്റ്റാളുകൾ ഇതിനുണ്ട്.
3. Moj : ടിക് ടോകിൻെറ എതിരാളിയാണ് മോജ്. ഇന്ത്യയിൽ ടിക്ടോക് നിരോധിച്ചപ്പോൾ ഏറ്റവും കുടുതൽ ആളുകൾ ആശ്രയിച്ചതും Mojനെയാണ്. 16 ഭാഷകളിൽ ആപ് സേവനം നൽകുന്നു. 50 മില്ല്യൺ ഡൗൺലോഡുകൾ ആപ്പിനുണ്ട്.
4. MX TakaTak: ടിക് ടോകിൻെറ മറ്റൊരു എതിരാളി. ഒട്ടനവധി എഡിറ്റിങ് ടൂളുകളുമായി വിഡിയോ സൗകര്യങ്ങൾ. ഇംഗ്ലീഷ് ഉൾപ്പെടെ പത്തു ഭാഷകളിലാണ് സേവനം നൽകുന്നത്. 50 മില്ല്യൺ ഇൻസ്റ്റാളുകൾ.
6. REFACE: ആർടിഫിഷൽ ഇൻറിലിജൻസ് സംവിധാനം വഴി ചിത്രങ്ങളും വിഡിയോയും എഡിറ്റ്ചെയ്യാം. 10 മില്ല്യൺ ഇൻസ്റ്റാൾ മെൻറുകൾ
7. VITA: ഫുൾ എച്ച്.ഡിയിൽ വിഡിയോ നിർമിക്കാൻ സഹായിക്കുന്ന ആപ്പ്. 10 മില്ല്യൺ ഉപയോക്താക്കൾ.
8. Apna: ജോലിക്കായുള്ള ആപ്. ബ്യൂട്ടീഷൻ, ബിസ്നസ് ഡവലപ്മെൻറ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ഫ്രണ്ട് ഓഫിസ് തുടങ്ങിയ ജോലികൾക്ക് ആശ്രയിക്കുന്ന ആപ്. ആമസോൺ, ഫ്ലിപ്കാർട്ട്, സ്വിഗി, ബിഗ് ബാസ്ക്കറ്റ്, ഡ്യൂൺസോ, സോഡക്സോ, ഫോർടിസ്, മഹീന്ദ്ര, ഡി മാർട്ട്, ഫ്യൂച്ചർ ഗ്രൂപ് തുടങ്ങിയ ഭീന്മാർ ഈ ആപിലൂടെ വരുന്ന എൻട്രികൾ സ്വീകരിക്കാറുണ്ട്.
9. Bolkar App: വ്യക്തി വികസന ആപാണിത്. ചെറിയ ചോദ്യങ്ങൾ ചോദിക്കാനും അതിൻെറ ഉത്തരങ്ങൾ കണ്ടെത്താനുമാണ് ഈ ആപ്പ്. മത്സര പരീക്ഷകൾക്ക് താറെടുക്കന്നവർക്ക് ഏറെ ഉപകാരപ്രദം. ജി.കെ, എഡ്യൂകേഷൻ, പൊളിറ്റിക്സ്, ഗവൺമെൻറ്, റിലീജ്യൻ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
10. Mindhouse: ആരോഗ്യ പരിപാലന ആപ്പാണ്. മെഡിറ്റേഷൻ, യോഗ തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
11. MyStore: സാധനങ്ങൾ വിൽക്കാനും വാങ്ങാനും ഉപയോഗിക്കാം.
12. Koo: അഭിപ്രായങ്ങൾ ഷെയർ ചെയ്യാൻ സാഹിക്കുന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം.
13. Microsoft Office: വേർഡ്, എക്സൽ, പവർപോയൻറ് സേവനങ്ങൾ മൊബൈലുകളിൽ നൽകുന്നു.
14. The Pattern: പേഴ്സണാലിറ്റി ഡെവലപ്മെൻറ് ആപ്പ്
15. Zelish: കിച്ചൺ മാനേജ്മെൻറ് ആപ്.
16. ZOOM : ലോക്ഡൗൺ കലാത്ത് മീറ്റിങ്ങിനായി ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആശ്രയിച്ച ആപ്.
17. Chef Buddy: ഹോം മെയ്ഡ് ഫുഡിനായുള്ള ആപ്. ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യാനും സഹായിക്കുന്നു.
18. Finshots: എക്ണോമി, സ്റ്റാർട്ട് ആപ്, പോളിസി, ഫിനാൻഷൽ ഡവലപ്മെൻറ് സഹായി.
19. Flyx : സ്ട്രീമിങ് സോഷ്യൽ നെറ്റ്വർക്ക് ആപ്.
20: goDutch: ഗ്രൂപ് എക്സ്പെൻസുകളും ബില്ലുകളും തയാറാക്കാൻ സഹായിക്കുന്ന ആപ്.
21: InnerHour: മികച്ച മെൻറൽ ഹെൽത് ആപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.