പുതിയ ഫോൺ വാങ്ങിയോ ? ഓൺ ചെയ്യാൻ വരട്ടെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...!
text_fieldsപുതിയ ഫോൺ വാങ്ങുന്നതും അത് ആദ്യമായി ഓൺ ചെയ്ത് ഉപയോഗിക്കുന്നതുമൊക്കെ എല്ലാവർക്കും ഏറെ ആവേശവും സന്തോഷവും നൽകുന്ന കാര്യമാണ്. എന്നാൽ, ഇനിയങ്ങോട്ട് നമ്മുടെ സന്തതസഹചാരിയാകാൻ പോകുന്ന സ്മാർട്ട്ഫോൺ ശരിയായ രീതിയിൽ സെറ്റ്-അപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. സിംപിളായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പലതും വിട്ടുപോകുന്നത് ചെറുതല്ലാത്ത രീതിയിലുള്ള അപകടങ്ങളും സൃഷ്ടിച്ചേക്കാം.
പഴയ ഫോണിലുണ്ട് കാര്യങ്ങൾ ചെയ്യാൻ
പുതിയ ഫോൺ ഓൺ ചെയ്ത് പ്രവർത്തന ക്ഷമമാക്കുന്നതിന് മുമ്പായി പഴയ ഫോണിൽ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ആദ്യം തന്നെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ചെയ്തിട്ടില്ലെങ്കിൽ പുതിയ ഫോണിലേക്ക് മാറുമ്പോൾ പഴയ മെസ്സേജുകൾ ഒന്നും തന്നെ ലഭിക്കില്ല. വാട്സ്ആപ്പ് സെറ്റിങ്സിൽ പോയി ചാറ്റ് (chat) എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ചാറ്റ് ബാക്കപ്പ് ചെയ്യാം.
ശേഷം നിങ്ങളുടെ ഫോണിന്റെ സെറ്റിങ് ആപ്പിൽ പോയി അക്കൗണ്ട് & സിങ്ക് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിൽ പോയി കോൺടാക്ട് ഇ-മെയിലുമായി സിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ ഫോണിൽ ഇ-മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ കോൺടാക്ട് മുഴുവൻ റീസ്റ്റോർ ആകാൻ അത് സഹായിക്കും.
പവൺ ഓൺ
പവർ ബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് നിങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ ഓൺ ചെയ്യുക. നിങ്ങളുടെ ഭാഷ, ലൊക്കേഷൻ, ടൈ സോൺ എന്നിവ സജ്ജീകരിക്കുന്നതിനായി സ്ക്രീനിലുള്ള നിർദ്ദേശങ്ങൾ പാലിക്കുക. ഈ സജ്ജീകരണ പ്രക്രിയ പൂർത്തീകരിക്കാനായി Wi-Fi അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഡാറ്റ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുക.
ഗൂഗിൾ - ആപ്പിൾ ഐഡി സൈൻ-ഇൻ
നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ (ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഫോൺ) ഏതാണോ അതിനനുസരിച്ച് ഗൂഗിൾ അല്ലെങ്കിൽ ആപ്പിൾ ഐഡി ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യുക. ഈ ഘട്ടം വളരെ നിർണായകമാണ്, കാരണം ഇത് നിങ്ങളുടെ ഉപകരണത്തെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പിക്കുന്നു, നിങ്ങളുടെ ഇമെയിൽ, കോൺടാക്റ്റുകൾ, ആപ്പ് പർച്ചേസുകൾ എന്നിവയിലേക്കുള്ള ആക്‌സസ് പ്രവർത്തനക്ഷമമാക്കുന്നു.
ഫോൺ സുരക്ഷിതമാക്കാം
ലോക്ക് സ്‌ക്രീൻ പിൻ, പാറ്റേൺ അല്ലെങ്കിൽ ബയോമെട്രിക് പ്രാമാണീകരണം (ഉദാ. ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേഷ്യൽ റെകഗ്നിഷൻ) സജ്ജീകരിച്ച് നിങ്ങളുടെ ഉപകരണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക. നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ നിങ്ങളുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതിന് ഈ ഘട്ടം അത്യന്താപേക്ഷിതമാണ്.
ഫൈൻഡ് മൈ ഡിവൈസ് (Find My Device - Find My iPhone)
ഫൈൻഡ് മൈ ഡിവൈസ് (ഫൈൻഡ് മൈ ഐഫോൺ) ഫീച്ചർ ഫോണിൽ ഓൺ ചെയ്തുവെച്ചാൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ കളഞ്ഞുപോയാലോ, മോഷ്ടിക്കപ്പെട്ടാലോ ഏറെ ഉപകാരപ്പെടും. കാരണം അതൊരു ട്രാക്കിംഗ് ഫീച്ചറായി പ്രവർത്തിക്കുകയും പ്രവർത്തനക്ഷമമാകുന്നതോടെ ഫോൺ കണ്ടെത്തൽ എളുപ്പമാവുകയും ചെയ്യും.
അപ്ഡേറ്റ് ചെയ്യുക
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ലഭ്യമാണെങ്കിൽ അവ ഉടനടി ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക. അപ്‌ഡേറ്റുകളിൽ പലപ്പോഴും പ്രധാനപ്പെട്ട സുരക്ഷാ പാച്ചുകളും പ്രകടന മെച്ചപ്പെടുത്തലുകളും അടങ്ങിയിരിക്കുന്നു.
നിങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യുക
നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗം തുടങ്ങുന്നതിനുമുമ്പ്, ഫോട്ടോകളും കോൺടാക്‌റ്റുകളും ആപ്പ് ഡാറ്റയും ഉൾപ്പെടെ നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റയ്‌ക്കായി ഒരു ഓട്ടോമാറ്റിക് ബാക്കപ്പ് സജ്ജീകരിക്കുന്നത് പരിഗണിക്കുക. ആൻഡ്രോയിഡും ഐഒഎസും ബാക്കപ്പ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളും
ഡാറ്റ കൈമാറ്റം ചെയ്യുന്നതിന് മുമ്പ് പുതിയ ആൻഡ്രോയിഡ് ഫോണിൽ സിം കാർഡ് ഇടണോ ?
ഡാറ്റ കൈമാറ്റം പൂർത്തിയാകുന്നത് വരെ സിം കാർഡ് ഇടാതിരിക്കുന്നതാണ് ഉചിതം. കൂടാതെ, ഡാറ്റാ കൈമാറ്റം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പഴയതും പുതിയതുമായ ഫോണുകൾക്ക് കുറഞ്ഞത് 20% ബാറ്ററി നിലയുണ്ടെന്ന് ഉറപ്പാക്കുക.
എന്റെ പുതിയ സ്മാർട്ട്‌ഫോൺ ഏറെ നേരം ചാർജ് ചെയ്യണോ?
പുതിയ ഫോണുകളെല്ലാം ലിഥിയം പോളിമർ (ലി-പോ) ബാറ്ററികളമായാണ് വരുന്നത്. ആദ്യ ഉപയോഗത്തിന് മുമ്പ് ലിഥിയം പോളിമർ ബാറ്ററികൾ ചാർജ് ചെയ്യേണ്ടതില്ല. മിക്കവാറും, നിങ്ങളുടെ പുതിയ ഫോൺ ഓൺ ചെയ്താൽ അതിൽ ഏകദേശം 60-70% വരെ ചാർജുണ്ടാകും. അത് 20 ശതമാനം ആകുന്നത് വരെ വേണമെങ്കിൽ ഉപയോഗിക്കാം. അതിന് ശേഷം 100 ശതമാനം ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.