ദേ.. ഇങ്ങനെയാണ് ട്വിറ്ററിലെ 'എഡിറ്റ് ബട്ടൺ' പ്രവർത്തനം
text_fieldsട്വിറ്റർ യൂസർമാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സവിശേഷത ഒടുവിൽ ട്വിറ്ററിലേക്കെത്തുന്നു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് കമ്പനി ആപ്പിൽ ചേർക്കാൻ പോകുന്നത്. വരും മാസങ്ങളിൽ തന്നെ ട്വിറ്റർ ബ്ലൂ യൂസർമാർക്ക് എഡിറ്റ് ബട്ടൺ സേവനം ഡെവലപ്പർമാർ ലഭ്യമാക്കി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിന് മുമ്പേ 'എഡിറ്റ് ബട്ടണി'ന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പ്രചരിക്കുകയാണ്.
ആപ്പ് റിവേഴ്സ് എഞ്ചിനീയറായ അലസാന്ദ്രോ പലൂസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ അതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അതിൽ ട്വീറ്റിന്റെ മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന പോപ്പ്-അപ്പ് ഇനങ്ങളുടെ പട്ടികയിൽ എഡിറ്റ് ബട്ടണും കാണാം.
എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ, കമ്പോസ് വിൻഡോയിൽ ഒറിജിനൽ ട്വീറ്റ് കാണാം. അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുകയും മാറ്റങ്ങൾ സ്ഥിരീകരിക്കാൻ "അപ്ഡേറ്റ്" ബട്ടണിൽ ക്ലിക്ക് ചെയ്യുകയും ചെയ്യാം.
ആപ്പ് ഗവേഷകനായ നിമ ഓവ്ജി ട്വീറ്റ് എഡിറ്റിംഗ് സ്റ്റെപ്പുകൾ പ്രദർശിപ്പിക്കുന്ന ഒരു GIF റെക്കോർഡുചെയ്‌ത് പങ്കുവെച്ചിട്ടുണ്ട്. അതേസമയം, നിലവിൽ, ട്വിറ്റർ 'എഡിറ്റ് ഹിസ്റ്ററി' ഇന്റർഫേസിൽ ചേർത്തിട്ടില്ല. എന്നാൽ, എഡിറ്റിങ് ചരിത്രം ദൃശ്യമാകുന്ന രീതിയിലായിരിക്കും ഫീച്ചർ പുറത്തുവിടുകയെന്നാണ് ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.