ദുബൈയിൽ നടന്ന ലേലത്തിൽ ഈ മൊബൈൽ നമ്പർ വിറ്റുപോയത് ഏഴ് കോടിക്ക്
text_fieldsലേലങ്ങൾ പലതും വലിയ വാർത്താ പ്രധാന്യം നേടാറുണ്ട്. ലോക പ്രശസ്തരായവർ ഉപയോഗിച്ച വസ്തുക്കൾ കോടിക്കണക്കിന് രൂപക്ക് ലേലത്തിൽ വിറ്റുപോയ വാർത്തകൾ കൗതുകത്തോടെ വായിച്ചവരാകും നിങ്ങൾ. അതുപോലെ കാറിന്റെ നമ്പറുകൾ ലക്ഷങ്ങളും കോടികളും മുടക്കി ലേലത്തിൽ സ്വന്തമാക്കുന്നവരുമുണ്ട്. ഇത്തരത്തിൽ പ്രത്യേക ഫോൺ നമ്പറുകളിലും കാർ നമ്പർ പ്ലേറ്റുകളിലുമൊക്കെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
ഏഴ് കോടി രൂപ നൽകി ഒരാൾ ഒരു മൊബൈൽ നമ്പർ സ്വന്തമാക്കിയ സംഭവവും നടന്നിരിക്കുകയാണ്. 058-7777777 എന്ന നമ്പർ ഏകദേശം 7 കോടി രൂപയ്ക്കാണ് (3.2 ദശലക്ഷം ദിർഹം) ദുബൈയിൽ നടന്ന ഒരു ലേലത്തിൽ വിറ്റത്. 7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പർ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, അതുപോലെ യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്.
ഈ സവിശേഷ മൊബൈൽ നമ്പറിനായുള്ള ലേലം 22 ലക്ഷം രൂപയിലായിരുന്നു ആരംഭിച്ചത്, എന്നാൽ പെട്ടെന്ന് 7 കോടി രൂപയായി ഉയർന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 7 എന്ന നമ്പറുള്ള മറ്റ് നമ്പറുകൾ വാങ്ങാനും ആളുകൾക്ക് താൽപ്പര്യമുണ്ടായിരുന്നു.
ഏകദേശം 86 കോടി രൂപയാണ് ലേലത്തിൽ ആകെ നേടിയത്. ലേലത്തിൻ്റെ ഭാഗമായി എക്‌സ്‌ക്ലൂസീവ് കാർ നമ്പർ പ്ലേറ്റുകൾ ഏകദേശം 65 കോടി രൂപയ്ക്ക് വിറ്റു. അതേസമയം, എത്തിസലാത്തിൻ്റെ സ്‌പെഷ്യൽ നമ്പറുകൾ ഏകദേശം 9 കോടി രൂപയ്ക്കും ഡുവിൻ്റെ സ്‌പെഷ്യൽ നമ്പറുകൾ ഏകദേശം 11 കോടി രൂപയ്ക്കും വിറ്റു. മറ്റൊരു നമ്പറായ 054-5555555, 2.87 ദശലക്ഷം ദിർഹത്തിനാണ് (6.5 കോടി രൂപ) വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.