യു.എസിലും ടിക് ടോക് നിരോധനം വരുന്നു; ഗൂഗ്ളിനും ആപ്പിളിനും നോട്ടീസയച്ചു
text_fieldsവാഷിങ്ടൺ: യു.എസിലും ടിക് ടോകിന് നിരോധനം വരുന്നു. ഇതിന്റെ ആദ്യപടിയായി ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധി സഭ അംഗം ഗൂഗ്ളിനും ആപ്പിളിനും നോട്ടീസയച്ചു. പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
അടുത്ത മാസത്തോടെ ടിക് ടോക് നിരോധനം ഏർപ്പെടുത്താനാണ് യു.എസ് ഒരുങ്ങുന്നതെന്നാണ് സൂചന. ഏപ്രിലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ച ബിൽ പ്രകാരം ജനുവരി 19നകം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ടിക് ടോകിന്റെ ഉടമസ്ഥതയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ യു.എസിൽ നിരോധനം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് മുന്നോടിയായാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്കിനും ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെക്കും ടിക് ടോക് സി.ഇ.ഒ ഷോ ച്യുവിനും നോട്ടീസ് അയച്ചത്. ആപ്പിളിനും ഗൂഗ്ളിനും അയച്ച കത്തുകളിൽ അവരുടെ സ്റ്റോറുകളിൽ നിന്ന് ടിക് ടോക് ഒഴിവാക്കാനാണ് നിർദേശിച്ചിരിക്കുന്നതെങ്കിൽ കമ്പനിക്ക് അയച്ച കത്തിൽ നിയം പാലിക്കാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്.
നേരത്തെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ടിക് ടോക് നിരോധിച്ചിരുന്നു. സുരക്ഷാഭീഷണിയെ തുടർന്നായിരുന്നു ആപ് നിരോധിച്ചത്. ചൈനീസ് ആപായ ടിക് ടോക് വലിയ രീതിയിൽ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നായിരുന്നു ഉയർന്ന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.