അമേരിക്കയിലും ബ്രിട്ടനിലും യൂട്യൂബിനെ മറികടന്ന് ടിക് ടോക്; ചൈനീസ് ആപ്പിനിത് ചരിത്ര നേട്ടം
text_fieldsഅമേരിക്കയിലും ബ്രിട്ടനിലും യൂട്യൂബിനെ മലർത്തിയടിച്ച് ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക്. ശരാശരി ഉപയോഗ സമയത്തിെൻറ കാര്യത്തിലാണ് ഗൂഗ്ളിെൻറ യൂട്യൂബിനെ ടിക്ടോക് മറികടന്നിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കൾ എല്ലാ മാസവും ഉള്ളടക്കം കാണാനായി അവരുടെ കൂടുതൽ സമയവും ചെലവഴിക്കുന്നത് ടിക് ടോക്കിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമേരിക്കയിൽ ടിക് ടോക് യൂട്യൂബിനെ മറികടന്നത്. ആപ്പ് അനലിറ്റിക്‌സ് സ്ഥാപനമായ ആപ് ആനിയുടെ 2021 ജൂണ്‍ വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയിലെ ഉപയോക്താക്കള്‍ ടിക്‌ടോക്ക് വിഡിയോ പ്രതിമാസം ശരാശരി 24 മണിക്കൂർ നേരമാണ് കണ്ടത്. എന്നാൽ, യൂട്യൂബ് കണ്ടത് 22 മണിക്കൂറും 40 മിനിറ്റും മാത്രമാണ്. യുകെയിലും സ്ഥിതി സമാനമാണ്. ആളുകള്‍ 26 മണിക്കൂര്‍ ടിക്‌ടോക്ക് വിഡിയോകൾ കാണുേമ്പാൾ യൂട്യൂബ് കാണുന്നത് 16 മണിക്കൂര്‍ മാത്രമാണെന്നും ആപ് ആനിയുശട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും പുതിയ കണക്കുകൾ, ടിക് ടോക്കിലെ ഹൃസ്വ വിഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ദൃശ്യമാക്കുന്നത്. യൂട്യൂബിലെ ദൈർഘ്യമേറിയ വിഡിയോകളേക്കാൾ ടിക്ടോക്കിലെ മൂന്ന് മിനിറ്റ് വരെയുള്ള ചെറു വിഡിയോകളിൽ സമയം ചെലവഴിക്കാനാണ് ആളുകൾ താൽപര്യപ്പെടുന്നത്. അമേരിക്കയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നേരിട്ട വിലക്ക് ഭീഷണികൾ അതിജീവിച്ചുകൊണ്ടാണ് ടിക് ടോക് ഇൗ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പുറത്തുവന്ന കണക്കുകൾ, ആൻഡ്രായ്ഡ് ഫോണിലെ കാഴ്ച്ചക്കാരെ മാത്രമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മൊത്തം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ആപ് ആനിയുടെ ഡാറ്റ പ്രതിനിധീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.