കുട്ടികളുടെ വിവരങ്ങൾ ഉപയോഗിച്ചു; ടിക് ടോകിനെതിരെ ശതകോടികളുടെ കേസ്
text_fieldsലണ്ടൻ: ഇന്ത്യയിൽ നിരോധനമുള്ള ജനപ്രിയ ഹ്രസ്വവിഡിയോ ആപ്പായ ടിക് ടോകിനെതിരെ ശതകോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. യു.കെയും യൂറോപ്യൻ യൂനിയനും ചേർന്നാണ് ചൈനീസ് ആപ്പിനെതിരെ കോടതി കയറിയത്. കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ കമ്പനി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ഫോൺ നമ്പറുകൾ, വിഡിയോകൾ, ബയോമെട്രിക് വിവരങ്ങൾ, സ്ഥലം തുടങ്ങിയവയാണ് കുട്ടികളോ അവരുടെ രക്ഷിതാക്കളോ അറിയാതെയും അറിയിക്കാതെയും ഉപയോഗിച്ചത്.
ലോകത്തുടനീളം 80 കോടി പേർ ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. ആപ്പ് കൊണ്ട് കഴിഞ്ഞ വർഷം മാതൃകമ്പനിയായ ചൈനയിലെ ബൈറ്റ് ഡാൻസ് ഉണ്ടാക്കിയത് ശതകോടിക്കണക്കിന് ഡോളറാണ്, ഏറെയും പരസ്യവരുമാനമാണ്.
2018നു ശേഷം ടിക്ടോക്കിലെത്തിയ കുട്ടികളുടെ വിവരങ്ങളണ് കമ്പനി ഉപയോഗിച്ചത്. 'സമൂഹ മാധ്യമമെന്ന പേരിൽ വിവര ശേഖരണ സേവനമാണ് കമ്പനി നടത്തിയതെന്ന്' ഇംഗ്ലണ്ടിലെ മുൻ ചൈൽഡ് കമീഷണർ ആനി ലോങ്ഫീൽഡ് കുറ്റപ്പെടുത്തി. വിവരം മോഷണം പോയ ഓരോ കുട്ടിക്കും കമ്പനി ആയിരക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും അവർ പറഞ്ഞു.
എന്നാൽ, അനാവശ്യ വിവാദമാണിതെന്നും കേസിനെതിരെ കോടതിയിൽ പൊരുതുമെന്നും ടിക്ടോക് പറഞ്ഞു.
2019ലും ഇതേ ചൈനീസ് കമ്പനിക്കെതിരെ 57 ലക്ഷം ഡോളർ ഫെഡറൽ ട്രേഡ് കമീഷൻ പിഴ ചുമത്തിയിരുന്നു. ദക്ഷിണ കൊറിയയിലും നടപടി നേരിട്ടതാണ്.
ടിക്ടോകിെൻറ ഭാഗമായ 'മ്യൂസിക്കലി'യുമായി ചുറ്റിപ്പറ്റിയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.