ട്രംപിെൻറ ലക്ഷ്യം രാഷ്ട്രീയ നേട്ടം; നിരോധനം തടയണമെന്ന് ടിക്ടോക് കോടതിയിൽ
text_fieldsവാഷിങ്ടൺ: സെപ്റ്റംബർ 20 മുതൽ ചൈനീസ് ആപുകളായ ടിക് ടോകിനും വീചാറ്റിനും യു.എസിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിൻെറ ഡൗൺലോഡിങ് നിരോധിക്കാനാണ് യു.എസ് നീക്കം. ആപ്പിൾ സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഒഴിവാക്കണമെന്ന് യു.എസ് കോമേഴ്സ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, ട്രംപിെൻറ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ടിക്ടോക്.
ടിക്ടോകിെൻറ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് വാഷിങ്ടണിലെ ഫെഡറൽ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി. രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ഷോട് വിഡിയോ ആപ്പ് നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ നീക്കം തടയണമെന്നാണ് ബൈറ്റ്ഡാൻസ് കോടതിയിൽ പറഞ്ഞത്. പൗരൻമാരുടെ സംസാര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്നും പരാതിയിൽ പറയുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ഒരു ഒാൺലൈൻ സമൂഹത്തെ നശിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും അവർ ഒരുമിച്ച് കൂടി സ്വതന്ത്രമായി അഭിപ്രായം പങ്കുവെക്കുന്നത് തടയുകയാണെന്നും ബൈറ്റ്ഡാൻസ് പരാതിയിൽ പറയുന്നു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി പലതവണയായി ടിക്ടോക് അമേരിക്കൻ സർക്കാരിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അമേരിക്കൻ ഉപയോക്താക്കളുടെ സ്വകാര്യതയുടെ കാര്യത്തിലും സുരക്ഷയിലും തങ്ങൾക്കുള്ള പ്രതിബദ്ധത വെളിവാക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിലും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് അത് അവഗണിക്കുകയായിരുന്നുവെന്നും ബൈറ്റ് ഡാൻസ് ചൂണ്ടിക്കാട്ടുന്നു. യു.എസ് കമ്പനികളുമായി ടിക് ടോക് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നെങ്കിൽ അത് 45 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.