പ്രതികരിക്കാൻ അവസരം നൽകാതെ വിലക്ക്; ട്രംപ് ഭരണകൂടത്തിനെതിരെ കേസ് കൊടുക്കുമെന്ന് ടിക്ടോക്
text_fieldsടിക്-ടോകിെൻറ മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായുള്ള ഇടപാടുകൾ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്. എന്നാൽ, ട്രംപ് ഭരണകൂടത്തിനെതിരെ കേസ് കൊടുത്ത് ഉത്തരവിനെതിരെ പോരാടാനുള്ള പുറപ്പാടിലാണ് ടിക്ടോക് എന്നാണ് പുതിയ റിപ്പോർട്ട് നൽകുന്ന സൂചന.
കാലിഫോർണിയയിലെ യു.എസ് ജില്ലാ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ടിക്ടോക് കേസ് ഫയൽ ചെയ്യുമെന്നും നിയമനടപടിയിൽ നേരിട്ട് ഇടപെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രതികരിക്കാൻ തങ്ങൾക്ക് അവസരം തന്നില്ലെന്നും അതിനാൽ പ്രസിഡൻറ് ട്രംപിെൻറ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ടിക്ടോക് വ്യക്തമാക്കുന്നത്. തങ്ങൾക്കെതിരെയുള്ള ഉത്തരവിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും ടിക്ടോക് വാദിക്കുന്നു.
അതേസമയം, ചൈനീസ് കമ്പനിയുടെ നീക്കത്തിൽ വൈറ്റ് ഹൗസ് പ്രതികരിക്കാൻ സമ്മതിച്ചിട്ടില്ല. സൈബർ സംബന്ധമായ എല്ലാ ഭീഷണികളിൽ നിന്നും അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ അഡ്മിനിസ്ട്രേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസ് വക്താവ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലും ടിക്ടോക് സ്വകാര്യ വിവരച്ചോർച്ചയുടെ പേരിൽ വിലക്ക് നേരിടുകയാണ്. വൈറ്റ് ഹൗസിെൻറ ഉത്തരവിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ടിക്ടോക് ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന് ട്രംപ് 45 ദിവസം അനുവദിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റും ബൈറ്റ് ഡാൻസും തമ്മിൽ ചർച്ചകളും നടന്നു. എന്നാൽ ട്രംപ് നിരോധനവുമായി മുന്നോട്ടുപോവുകയായിരിന്നു. മൈക്രോസോഫ്റ്റുമായുള്ള പ്രസിഡൻറിെൻറ പടലപ്പിണക്കമാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.