ട്വിറ്ററിനെ വെല്ലാൻ ദേസി ട്വിറ്റർ 'കൂ'വുമായി കേന്ദ്രം, എല്ലാവരും ചേരണമെന്നും ആഹ്വാനം; അറിയാം കൂ-വിശേഷങ്ങൾ
text_fieldsകർഷക പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ ആയിരത്തിലധികം ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിക്കണമെന്ന കേന്ദ്ര സർക്കാരിെൻറ ഉത്തരവിന് ട്വിറ്റർ അധികൃതർ വഴങ്ങാത്ത സാഹചര്യത്തിൽ രാജ്യത്ത് പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിന് വേണ്ടിയുള്ള പ്രചാരണം ശക്തമാവുകയാണ്. അതേസമയം, 'കൂ' (Koo) എന്ന് പേരായ 'ദേസി ട്വിറ്ററിനെ' കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നവേഷൻ ചലഞ്ചിെൻറ ഭാഗമായി കഴിഞ്ഞ വർഷം തുടക്കത്തിലായിരുന്നു 'കൂ' വികസിപ്പിക്കുന്നത്. അന്നത്തെ മത്സരത്തിലെ സോഷ്യൽ മീഡിയ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കൂ നേടിയിരുന്നു.
ഇപ്പോൾ ട്വിറ്ററിന് പറ്റിയ എതിരാളി എന്ന നിലക്ക് കൂവിനെ ഉയർത്തിക്കാട്ടുകയാണ് മന്ത്രിമാരടക്കമുള്ള ചിലർ. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ താനും കൂ'വിൽ അക്കൗണ്ട് എടുത്തതായും താൻ പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ അറിയാൻ എല്ലാവരും കൂവിൽ അക്കൗണ്ടുകൾ എടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മന്ത്രാലയങ്ങളും കൂ-വിൽ അക്കൗണ്ടുകളെടുത്ത് െഎക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെൻറര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആൻറ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോമണ്‍ സര്‍വീസസ് സെൻറര്‍, ഡിജി ലോക്കര്‍, നാഷണല്‍ ഇൻറര്‍നെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആൻറ് കസ്റ്റംസ് തുടങ്ങിയവക്ക് വെരിഫൈഡ് പേജുകൾ കൂവിൽ ലഭ്യമായിക്കഴിഞ്ഞു. അവശേഷിക്കുന്ന മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കൂവിൽ അക്കൗണ്ട് എടുക്കേണ്ടതായി വരുമെന്നും സൂചനയുണ്ട്.
I am now on Koo.
— Piyush Goyal (@PiyushGoyal) February 9, 2021
Connect with me on this Indian micro-blogging platform for real-time, exciting and exclusive updates.
Let us exchange our thoughts and ideas on Koo.
📱 Join me: https://t.co/zIL6YI0epM pic.twitter.com/REGioTdMfm
വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് കേന്ദ്രസർക്കാർ 1178 അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടതോടെ ട്വിറ്റർ തീരുമാനത്തിൽ ചർച്ച വേണമെന്ന അഭ്യർത്ഥനയുമായി എത്തിയിരുന്നു. എന്നാൽ, അതിന് കേന്ദ്രം മറുപടി നൽകിയത് ദേസി ട്വിറ്ററായ കൂവിലൂടെയായിരുന്നു. ''ട്വിറ്റർ മാനേജ്‌മെൻറുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച് ട്വിറ്റർ ബ്ലോഗിൽ പോസ്റ്റിട്ടത് അസാധാരണമാണ്. സർക്കാർ ഉടൻ മറുപടി അറിയിക്കും''- ഇങ്ങനെയായിരുന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം കൂവിൽ കുറിച്ചത്.
കൂ- എന്ന 'ദേസി ട്വിറ്ററി'നെ കുറിച്ചറിയാം പത്ത് കാര്യങ്ങൾ
1 - ആപ്പിൽ പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയർ ചെയ്യുന്ന പോസ്റ്റ് റികൂ എന്നും വിളിക്കപ്പെടും. ഐഒഎസിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ പ്രവർത്തിക്കും. 400 വാക്കുകളാണ് ഒരു പോസ്റ്റിെൻറ പരിധി. ഒരു മിനിറ്റ് ഷോർട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാം. നിലവിൽ ചില പ്രാദേശിക ഭാഷകളിലും ആപ്പ് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ എല്ലാം ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
2- ബെംഗളൂരു അടിസ്ഥാനമാക്കിയുള്ള ഒരു സ്റ്റാർട്ട് അപ്പാണ് കൂ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അപ്രാമെയ രാധാകൃഷ്ണ എന്നയാളാണ് ആപ്പിെൻറ സി.ഇ.ഒ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിലെ പൂർവ്വ വിദ്യാർഥിയാണ് അദ്ദേഹം. 2020 മാർച്ചിലായിരുന്നു കൂ പുറത്തുവന്നത്.
3- ഗൂഗ്ൾ പ്ലേസ്റ്റോറിൽ ലഭ്യമായ കൂ- അതിലെ സ്വന്തം പേജിൽ വിശേഷിപ്പിക്കുന്നത് 'വ്യക്തിഗത അപ്ഡേറ്റുകളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം എന്നാണ്. പ്രാദേശിക ഭാഷകളിൽ എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന പ്ലാറ്റ്ഫോം കൂടിയായിരിക്കും കൂ- എന്നും അധികൃതർ വ്യക്തമാക്കുന്നു.
4- ഇന്ത്യക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ മാതൃഭാഷയിൽ പങ്കിടുന്നതിനും അർത്ഥവത്തായ ചർച്ചകൾ നടത്തുന്നതിനുമായി നിർമ്മിച്ച ആപ്ലിക്കേഷനാണെന്ന് കൂ എന്നും അവകാശപ്പെടുന്നു.5- 2020 ഓഗസ്റ്റിൽ നടന്ന കേന്ദ്രത്തിെൻറ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ കൂ വിജയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ മാൻ കി ബാത്തിെൻറ പ്രതിമാസ റേഡിയോ ചർച്ചയിൽ, കൂ ഉപയോഗിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.5- 2020 ഓഗസ്റ്റിൽ നടന്ന കേന്ദ്രത്തിെൻറ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ കൂ വിജയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ മാൻ കി ബാത്തിെൻറ പ്രതിമാസ റേഡിയോ ചർച്ചയിൽ, കൂ ഉപയോഗിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
6- സദ്ഗുരു, ഐടി മന്ത്രി രവിശങ്കർ പ്രസാദ്, ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയൽ, മുൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് തുടങ്ങിയ വ്യക്തികളാണ് ഇതിെൻറ ആദ്യകാല ഉപയോക്താക്കൾ. സർക്കാർ തിങ്ക് ടാങ്ക് എൻടിഐ ആയോഗും കൂയിൽ ഇതിനകം അക്കൗണ്ട് തുറന്നിട്ടുണ്ട്.
8- ഇതുവരെ 25 ദശലക്ഷത്തിലധികം ഡൗൺലോഡുകളും ഒരു ദശലക്ഷം സജീവ ഉപയോക്താക്കളുമുള്ള കൂവിന് പ്ലേ സ്റ്റോറിൽ 4.7-സ്റ്റാർ റേറ്റിംഗുണ്ട്. അപ്ലിക്കേഷനിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ ചിലർ "ഒരു ഒടിപി പ്രശ്‌നത്തെക്കുറിച്ച്" പരാതിപ്പെടുമ്പോൾ, ഡവലപ്പർമാർ അവരുടെ അവലോകനങ്ങളോട് പ്രതികരിച്ച് തകരാർ താൽക്കാലികമാണെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
7- ഒറ്റ നോട്ടത്തിൽ ട്വിറ്ററിൽ ലഭ്യമായ ഒരുവിധം എല്ലാ ഫീച്ചറുകളും കൂ-വിൽ ലഭ്യമാണെന്ന് തിരിച്ചറിയും. വിഡിയോ, ഒാഡിയോ, ടെക്സ്റ്റ് മെസ്സേജുകൾ പങ്കുവെക്കുന്ന സംവിധാനങ്ങളെല്ലാം തന്നെ ഏകദേശം സമമാണ്.
9- ട്വിറ്റർ ഇന്ത്യയിലെത്തി 14 വർഷങ്ങൾക്ക് ശേഷമാണ് കൂ അവതരിക്കുന്നത്. നേരത്തെ ഇതുപോലെ മൈക്രോബ്ലോഗിങ് രംഗത്ത് ട്വിറ്ററിനെ തകർക്കാനെത്തിയ Mastodon, Tooter എന്നീ ആപ്പുകൾ ഇപ്പോഴും നിലവിലുണ്ട്. കേന്ദ്ര സർക്കാരിെൻറ പിന്തുണയുള്ളതിനാൽ അവയേക്കാൾ മുൻതൂക്കം കൂവിന് ലഭിക്കാനിടയുണ്ട്.
10- ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരമാവധി മുതലാക്കാനാണ് കൂ-വിെൻറ ശ്രമം. മന്ത്രിമാരും സെലിബ്രിറ്റികളും കൂവിലേക്ക് ചേക്കേറി അതിന് വളമിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.