'റീച്ചാർജ് ഓഫറിനൊക്കെ ഒരു പരിധിയുണ്ട്'...! ടെലികോം കമ്പനികൾക്ക് നിയന്ത്രണങ്ങളുമായി ട്രായ്
text_fieldsന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ട് ചെയ്ത് വരുന്നവർക്ക് മാസങ്ങൾ നീണ്ട വാലിഡിറ്റിയോടെ ആകർഷകമായ ഓഫറുകൾ നൽകിവരുന്ന ടെലികോം സേവനദാതാക്കളുടെ രീതിക്കെതിരെ ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്ത്. നേരത്തെ ഉപയോഗിച്ചിരുന്ന നെറ്റ്വർക്കിനേക്കാൾ മികച്ചതാണ് പുതിയ നെറ്റ്വർക്കെന്ന് വരിക്കാരനെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് മികച്ച ഓഫറുകൾ കമ്പനികൾ നൽകുന്നതെന്നും ട്രായ് ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ടെലികോം കമ്പനികൾ പരാതി നൽകിയിട്ടുണ്ടെന്നും അത്തരം രീതികൾ വിവേചനമാണെന്നും ഓഫറുകള്‍ നല്‍കുന്നത് 1999 ലെ ടി.ടി.ഒ 10 ക്ലോസിെൻറ ലംഘനമാണെന്നും ട്രായ് വ്യക്തമാക്കി.
ടെലികോം സേവനദാതാക്കൾ റെഗുലേറ്ററിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാത്ത ഓഫറുകള്‍ നല്‍കാന്‍ പാടില്ലെന്നും ട്രായുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവിൽ പറയുന്നുണ്ട്. "മറ്റ് സേവന ദാതാക്കളില്‍ നിന്നും മാറി വരുന്ന ഒരു ഉപയോക്താവിന് പ്രത്യേക പരിഗണന കൊടുക്കുന്നത് നല്ല കാര്യമല്ല. അത്തരം പരിഗണനയുടെ ഉദ്ദേശം എതിരാളിയുടെ കൂടുതല്‍ ഉപയോക്താക്കളെ തങ്ങളിലേക്ക് കൊണ്ടുവരാന്‍ മാത്രമാണ്. ഇത് വിവേചനപരവും ടിടിഒയുടെ പത്താം വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്." -ഉത്തരവില്‍ ട്രായ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.