ട്രംപിെൻറ സ്വന്തം 'സോഷ്യൽ മീഡിയ'യക്ക് ആയുസ് ഒരു മാസം മാത്രം; ട്രംപ് ഡെസ്ക് ബ്ലോഗ് പൂട്ടി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടയിലും ശേഷവും നടത്തിയ അതിക്രമങ്ങൾക്ക് ട്വിറ്ററിൽനിന്നും ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും പുറന്തള്ളപ്പെട്ട ഡോണൾഡ് ട്രംപ് പ്രതികാരം ചെയ്തത് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങും എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. മുൻ പ്രസിഡൻറിെൻറ വീരവാദങ്ങൾ കേട്ട് എന്തോ വലിയ സംഭവം പ്രതീക്ഷിച്ചവരെ വരവേറ്റത് എല്ലാവരും മറന്നുതുടങ്ങിയ വേർഡ്പ്രസ് ബ്ലോഗും. ട്വിറ്ററിന്‍റെ പ്രാഗ്രൂപം പോലെ തോന്നിച്ച 'ഫ്രം ദ ഡെസ്ക് ഒാഫ് ഡൊണാൾഡ് ട്രംപ്' എന്ന ബ്ലോഗിൽ ട്രംപിന്‍റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, സ്വന്തം 'സോഷ്യൽ മീഡിയ' തുടങ്ങി ഒരുമാസം പിന്നിടവേ, ട്രംപിന് വീണ്ടും പണി കിട്ടിയിരിക്കുകയാണ്. അദ്ദേഹത്തിെൻറ ബ്ലോഗും ഇപ്പോൾ നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. സ്വന്തം വെബ്സൈറ്റിെൻറ ഉപവിഭാഗമായിരുന്ന ട്രംപ് ഡസ്ക് എന്ന ബ്ലോഗ് അവിടെ നിന്നും നീക്കിയിട്ടുണ്ട്. ട്രംപിെൻറ മുതിര്‍ന്ന സഹായി ജേസണ്‍ മില്ലർ അത് സ്ഥിരീകരിച്ചു. അതേസമയം, നിലവിലെ ബ്ലോഗ് പൂട്ടുന്നത് ട്രംപ് ഒരു പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ചേരുന്നതിെൻറ ഭാഗമായാണെന്നും അദ്ദേഹം സൂചന നൽകി. എന്നാൽ, ഏത് സോഷ്യൽ മീഡിയ ആണെന്ന് പുറത്തുവിട്ടിട്ടില്ല.
മെയ് നാലിനായിരുന്നു ട്രംപ് ബ്ലോഗ് തുടങ്ങിയത്. ട്വിറ്ററിലും ഫേസ്ബുക്കിലും സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി പോസ്റ്റുകളിടാൻ സാധിക്കാതെ വന്നതോടെ നിലവിലെ സംഭവങ്ങളെക്കുറിച്ചുള്ള തെൻറ ചിന്തകൾ ട്രംപ് ബ്ലോഗിൽ പോസ്റ്റുചെയ്യും. വായനക്കാർക്ക് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ട്രംപിെൻറ വാക്കുകൾ പങ്കുവെക്കാം. അതിലൂടെ പ്രമുഖ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കാനുമായിരുന്നു അദ്ദേഹത്തിെൻറ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.