'വിവരങ്ങൾ ശേഖരിക്കാൻ വരട്ടെ'; വാട്സ്ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുർക്കി
text_fieldsപുതിയ നയ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിനും മാതൃ കമ്പനിയായ ഫേസ്ബുക്കിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുർക്കിയിലെ കോംപറ്റീഷൻ ബോർഡ്. ഫോൺ നമ്പറുകളും ലൊക്കേഷനുകളും ഉൾപ്പെടെയുള്ള ഉപയോക്തൃ ഡാറ്റ ശേഖരിക്കാനും പങ്കുവെക്കാനും ഫെയ്‌സ്ബുക്കിനെ അനുവദിക്കാൻ മെസേജിങ് ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരശേഖരണ ആവശ്യകത രാജ്യത്ത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും നിർദേശിച്ചതായി കോംപറ്റീഷൻ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ നയം ഫേസ്ബുക്ക് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രോസസ്സ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും കാരണമാകുമെന്നാണ് അധികൃർ ആരോപിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വാട്സ്ആപ്പ് അവരുടെ സേവന നിബന്ധനകൾക്കുള്ള പരിഷ്കാരങ്ങളുമായി എത്തിയത്. ഉപയോക്തൃ ഡാറ്റ ശേഖരിക്കാൻ ഫെയ്‌സ്ബുക്കിനെയും അതിെൻറ അനുബന്ധ സ്ഥാപനങ്ങളെയും അനുവദിക്കുകയായിരുന്നു കമ്പനി. പുതിയ നിബന്ധനകൾ അംഗീകരിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി എട്ടായി നിശ്ചയിച്ച വാട്സ്ആപ്പ്, അംഗീകരിച്ചില്ലെങ്കിൽ യൂസർമാരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.