ഒടുവിൽ ട്വിറ്റർ വഴങ്ങി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ട്വിറ്ററിന് സംരക്ഷണം നൽകില്ലെന്ന് ഡൽഹി ഹൈകോടതി ഒാർമിപ്പിച്ചതിനുപിറകെ പുതിയ ഐ.ടി ചട്ടപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റർ നിയമിച്ചു. വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫിസറായി നിയമിച്ച ട്വിറ്റർ വിവാദ ഐ.ടി ചട്ടപ്രകാരം പരാതികളിൽ ഇതുവരെ കൈക്കൊണ്ട നടപടി സംബന്ധിച്ച് 'സുതാര്യതാ റിപ്പോർട്ടും' പുറത്തുവിട്ടു. 2021 മേയ് 26നും 2021 ജൂൺ 25നും ലഭിച്ച പരാതികളുടെ തുടർ നടപടിയാണ് ട്വിറ്റർ പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിൽ താമസക്കാരനായ പരാതി പരിഹാര ഒാഫിസറെ നിയമിക്കാൻ ട്വിറ്റർ എട്ടാഴ്ച സമയം തേടിയപ്പോഴാണ് കേന്ദ്ര സർക്കാറിെൻറ പുതിയ െഎ.ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സംരക്ഷണം ലഭിക്കില്ലെന്ന് ഹൈകോടതി ഒാർമപ്പെടുത്തിയത്. ചട്ടങ്ങൾ പാലിക്കുന്ന സമയക്രമം വിശദീകരിച്ച് രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ട്വിറ്ററിേനാട് ഹൈകോടതി നിർദേശിച്ചു.
ഇന്ത്യക്കാരനായ ഇടക്കാല മുഖ്യ പരാതി പരിഹാര ഒാഫിസറെ രണ്ടുദിവസം മുമ്പ് നിയമിച്ചിട്ടുെണ്ടന്നും സ്ഥിരം പരാതി പരിഹാര ഒാഫിസറെ നിയമിക്കാൻ എട്ടാഴ്ച സമയം നൽകണമെന്നും ഇടക്കാല നോഡൽ ഒാഫിസറെ വെക്കുമെന്നും ട്വിറ്ററിെൻറ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ രണ്ടാഴ്ചക്കകം സത്യവാങ്മൂലമായി ട്വിറ്റർ സമർപ്പിക്കണമെന്നും തങ്ങളിലർപ്പിതമായ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് ട്വിറ്ററിെൻറ എല്ലാ ഇടക്കാല ഒാഫിസർമാരും സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടു.
പുതിയ െഎ.ടി ചട്ടങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം ട്വിറ്റിന് ഉണ്ടെങ്കിലും അവ നടപ്പാക്കുന്ന കാര്യത്തിൽ കമ്പനി ചോദിക്കുന്നതുപോലെ സമയം ഇനിയും നീട്ടി നൽകാനാവില്ല. നിർദേശങ്ങളും തീരുമാനങ്ങളും നടപ്പാക്കാനുള്ള മുഖ്യ ഒാഫിസർ, ഇന്ത്യയിൽ താമസക്കാരനായ പരാതി പരിഹാര ഒാഫിസർ, ബന്ധപ്പെടാനുള്ള നോഡൽ ഒാഫിസർ എന്നീ തസ്തികകളിൽ മുഴുസമയ ഉദ്യോഗസ്ഥരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് ട്വിറ്റർ ബോധിപ്പിച്ചു. പുതിയ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഉള്ളടക്കം സംബന്ധിച്ച പ്രശ്നങ്ങളിൽ ട്വിറ്ററിന് സംരക്ഷണം ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
പുതുതായുണ്ടാക്കിയ െഎ.ടി ചട്ടപ്രകാരം സാമൂഹിക മാധ്യമങ്ങൾ ഇന്ത്യയിൽ താമസക്കാരനായ പരാതി പരിഹാര ഒഫിസറെ മുഴുസമയം നിയമിക്കണം. ഇത് അംഗീകരിക്കാതെ കേന്ദ്രവുമായി ഏറ്റുമുട്ടിയ ട്വിറ്റർ ധർമേന്ദ്ര ചതുറിനെ ഒടുവിൽ നിയമിച്ചു. എന്നാൽ, ജൂൺ 27ന് അദ്ദേഹം രാജിെവച്ചതിനെ തുടർന്ന് അമേരിക്കൻ പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇത് ചട്ട വിരുദ്ധമാണെന്ന നിലപാടിലായിരുന്നു കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.