മസ്കിന്റെ ഏറ്റെടുക്കലിന് ട്വിറ്റർ ബോർഡിന്റെ അംഗീകാരം
text_fieldsന്യൂയോർക്: ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ ഏറ്റെടുക്കലിന് ട്വിറ്റർ ബോർഡിന്റെ അംഗീകാരം. 4400 കോടി രൂപയുടെ ട്വിറ്റർ ഏറ്റെടുക്കലിന് അംഗീകാരം നൽകാൻ ഓഹരി ഉടമകളോട് ട്വിറ്റർ ബോർഡ് ഐകകണ്ഠ്യേന ശിപാർശ ചെയ്തു. ജീവനക്കാരുമായി കഴിഞ്ഞ ആഴ്ച നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ ട്വിറ്റർ ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ മസ്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ട്വിറ്ററിന്റെ ഓഹരി വില മസ്കിന്റെ വാഗ്ദാന വിലയേക്കാൾ വളരെ താഴെയാണ്. ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ ഓഹരികൾ ഏകദേശം മൂന്ന് ശതമാനം ഉയർന്ന് 38.98 ഡോളർ ആയി. മസ്കിന് ബോർഡിൽ ഒരു സീറ്റ് വാഗ്ദാനം ചെയ്തപ്പോഴാണ് കമ്പനിയുടെ സ്റ്റോക്ക് അവസാനമായി ഈ നിലയിലെത്തിയിരുന്നത്. കരാർ പ്രകാരം ഓഹരിയുടമകൾക്ക് ഓരോ ഓഹരിക്കും 15.22 ഡോളർ ലാഭം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.