ഐ.ടി നിയമം അനുസരിക്കുന്നതിൽ ട്വിറ്റർ പരാജയം –കേന്ദ്രം കോടതിയിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ പുതിയ വിവരസാങ്കേതിക വിദ്യ നിയമം അനുസരിച്ച് ക്രമീകരണങ്ങൾ വരുത്തുന്നതിൽ സമൂഹമാധ്യമമായ ട്വിറ്റർ പരാജയപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയിൽ. രാജ്യത്തെ നിയമം അനുസരിക്കേണ്ടത് നിർബന്ധമാണെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നിയമത്തിനനുസരിച്ച് ക്രമീകരണങ്ങൾ വരുത്താത്ത സാഹചര്യത്തിൽ, ഉപയോക്താക്കൾ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചാൽ ഐ.ടി ആക്ട് പ്രകാരമുള്ള പരിരക്ഷ ട്വിറ്ററിന് ലഭിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ട്വിറ്റർ പുതിയ ഐ.ടി നിയമം അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അമിത് ആചാര്യയാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.