Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്റർ ഇന്ത്യ...

ട്വിറ്റർ ഇന്ത്യ പബ്ലിക്​ പോളിസി ഡയറക്​ടർ മഹിമ കൗൾ രാജി വെച്ചു

text_fields
bookmark_border
mahima kaul twitter
cancel

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​െൻറ ഇന്ത്യയിലെ പബ്ലിക്​ പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജിയെന്ന്​ ട്വിറ്ററിലെ സീനിയർ എക്​സിക്യൂട്ടിവ്​ സ്ഥിരീകരിച്ചു. കുറച്ചു കാലം മാറി നിൽക്കുന്നതിനായാണ്​ രാജി വെച്ചതെന്നാണ്​ കൗൾ നൽകുന്ന വിശദീകരണം.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന്​ ഇന്ത്യൻ നിയമം ലംഘിച്ചുവെന്നാരോപിച്ച്​ ട്വിറ്റർ, ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രാലയത്തി​െൻറ കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ്​ കൗളി​െൻറ രാജിയെന്നത്​ ശ്രദ്ധേയമാണ്​.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ 'കർഷക വംശഹത്യ' ഹാഷ്​ടാഗോടുകൂടി ട്വീറ്റിട്ട അക്കൗണ്ടുകൾ തിങ്കളാഴ്​ച താൽക്കാലികമായി മരവിപ്പിച്ചിരുന്നു. 'മോഡി പ്ലാനിങ്​ ഫാർമർ ജി​നോസൈഡ്​' (മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു) എന്ന ഹാഷ്​ടാഗ്​ ഉപയോഗിച്ചവരെയായിരുന്നു ട്വിറ്റർ ബ്ലോക്​ ചെയ്​തത്​.

ക​ർ​ഷ​ക​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 250 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നു​ള​ള ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വ്യക്തമാക്കി ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രാലയം (മെയ്​റ്റി) ട്വിറ്ററിന്​ നോട്ടീസയച്ചതിനെ തുടർന്നായിരുന്നു നടപടി.

എന്നാൽ പിന്നീട്​ അഭിപ്രായ സ്വാത​ന്ത്ര്യമാണെന്നും വാർത്താ പ്രാധാന്യമുള്ള വിഷയമാണെന്നും വ്യക്തമാക്കി ട്വിറ്റർ അവ പുനസ്ഥാപിക്കുകയായിരുന്നു. എ​ന്നാ​ൽ, 'ക​ർ​ഷ​ക വം​ശ​ഹ​ത്യ' ഹാ​ഷ്​​ടാ​ഗി​ട്ട്​ ട്വീ​റ്റ്​ ചെ​യ്തെ​ന്ന്​ ആ​രോ​പി​ച്ച്​ അ​ക്കൗ​ണ്ടു​ക​ൾ വീ​ണ്ടും മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ട്വി​റ്റ​റി​നോ​ട്​ ​കേന്ദ്രം ആ​വ​ശ്യ​പ്പെട്ടിരിക്കുകയാണ്​.

മഹിമയു​ടെ രാജി ട്വിറ്ററിന്​ നഷ്​ടമാണെന്നും എന്നാൽ വ്യക്തി ജീവിതത്തിലെ സുപ്രധാന വ്യക്തികളിലും ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരു​ടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നും ട്വിറ്റർ വ്യക്തമാക്കി.

''ഈ വർഷം ആദ്യം മഹിമ കൗൾ ഇന്ത്യയുടേയും ദക്ഷിണേഷ്യയുടേയും പബ്ലിക്​ പോളിസി ഡയറക്​ടർ പദവിയിൽ നിന്ന്​ രാജി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്​. ഇത്​ ട്വിറ്ററിൽ ഞങ്ങൾ എല്ലാവർക്കും വലിയ നഷ്​ടമാണ്​. പദവിയിൽ അഞ്ച്​ വർഷത്തിനു ശേഷം വ്യക്തി ജീവിതത്തിലെ ആളുകളിലും ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരു​ടെ ആഗ്രഹ​ത്തെ ഞങ്ങൾ മാനിക്കുന്നു. മാറ്റത്തെ പിന്തുണക്കും. മഹിമ മാർച്ച്​ അവസാനംവരെ അവരുടെ പദവിയിൽ തുടരും.'' -ട്വിറ്റർ ഗ്ലോബൽ പോളിസി മേധാവി മോണിക്​ മെ​ഷെ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterMahima Kaul
News Summary - Twitter India public policy director Mahima Kaul resigns
Next Story