യൂട്യൂബും ഫേസ്ബുക്കും പോലെ ഇനി ട്വിറ്ററിൽ നിന്നും വരുമാനമുണ്ടാക്കാം; സൂപ്പർ ഫോളോ ഫീച്ചർ അവതരിപ്പിച്ചു
text_fieldsവരുമാനം നേടാൻ കഴിയുന്നത് കാരണം നെറ്റിസൺസ് ഏറ്റവും കൂടുതൽ അവരുടെ സമയം ചിലവിടുന്ന രണ്ട് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളാണ് യൂട്യൂബും ഫേസ്ബുക്കും. എന്നാൽ, അതേ നിരയിലേക്ക് വരാനുള്ള പുറപ്പാടിലാണ് അമേരിക്കൻ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും. ഇനി മുതൽ ട്വിറ്ററില്‍ നിന്നും വരുമാനം നേടാൻ കഴിയും.
സൂപ്പര്‍ ഫോളോസ് എന്ന പുതിയ ഫീച്ചറിലൂടെയാണ് ട്വിറ്റർ പുതിയ പണം സമ്പാദിക്കൽ സേവനം സ്വന്തം പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചത്. സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായുള്ള ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ കഴിയുമെന്നതാണ് സൂപ്പർ ഫോളോസിെൻറ പ്രത്യേകത. കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കും ഇൻഫ്ലുവൻസർമാർക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം.
എക്സ്ക്ലൂസീവ് കണ്ടന്‍റുകളായിരിക്കും സൂപ്പര്‍ ഫോളോവേഴ്സിനായി പങ്കുവെയ്ക്കുക. ഈ ഓപ്ഷന്‍ ലഭ്യമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് സൂപ്പർ ഫോളോ എന്ന ബട്ടൺ കാണാന്‍ സാധിക്കും. സൂപ്പര്‍ ഫോളോ ചെയ്യാനുള്ള തുക എത്രയെന്നും എങ്ങനെയാണ് പണം അടയ്ക്കേണ്ടതെന്നും അവിടെ വിവരം ലഭിക്കും. നിലവില്‍ കാനഡയിലും അമേരിക്കയിലുമുള്ള െഎ.ഒ.എസ് യൂസർമാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വൈകാതെ എല്ലാ രാജ്യങ്ങളിലേക്കും സൂപ്പർ ഫോളോ സേവനം ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
introducing Super Follows—a paid monthly subscription that supports your favorite people on Twitter AND gets you access to ::puts sunglasses on:: super Tweets
— Super Follows (@SuperFollows) September 1, 2021
rolling out in US and Canada on iOS only … 😏 for now pic.twitter.com/Mb9sgxbw5F
അതേസമയം, സൂപ്പര്‍ ഫോളോയിലൂടെ വരുമാനം നേടണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അതിലൊന്ന്, അക്കൗണ്ടിന് കുറഞ്ഞത് 10000 ഫോളോവേഴ്സുണ്ടാവണം എന്നതാണ്. ഒരു മാസത്തിൽ 25 തവണയെങ്കിലും അക്കൗണ്ടിൽ ട്വീറ്റുകളിട്ടിരിക്കണം. 18 വയസ് തികയണം തുടങ്ങിയവയാണ് നിബന്ധനകള്‍.
സൂപ്പര്‍ ഫോളോസ് ഓപ്ഷന്‍ വേണ്ടവര്‍ ഹോം ടൈംലൈനിലെ സൈഡ്‌ബാറില്‍ മോണിറ്റൈസേഷനില്‍ സൂപ്പര്‍ ഫോളോസ് സെലക്റ്റ് ചെയ്യണം. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവർത്തകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഗെയിമർമാർ, ജ്യോതിഷികള്‍, സൗന്ദര്യ വിദഗ്ധർ, കൊമേഡിയന്‍സ്, കായിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ഫീച്ചര്‍ കാര്യമായി ഉപയോഗപ്പെടുമെന്നും ട്വിറ്റര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.