നീക്കം ചെയ്ത് മണിക്കൂറുകൾക്കകം മോഹൻ ഭാഗവതിെൻറ അക്കൗണ്ടിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിെൻറ അക്കൗണ്ടിലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ. കൃഷ്ണ ഗോപാൽ ഉൾപ്പെടെയുള്ള സംഘപരിവാറിലെ മറ്റ് പ്രധാന പ്രവർത്തകരുടെ വെരിഫിക്കേഷൻ ബാഡ്ജും നീക്കം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം തിരികെ വന്നിട്ടുണ്ട്. ബ്ലൂടിക്ക് പോയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർത്തിയത്. ഇത് ട്വിറ്ററിെൻറ പക്ഷപാതപരമായ സമീപനമാണ് ദൃശ്യമാക്കുന്നതെന്നും അവരുടെ ടെക് ജന്മത്വത്തിെൻറ മറ്റൊരു ഉദാഹരണമാണ് ഇൗ സമീപനമെന്നും ആർ.എസ്.എസ് ഡൽഹി യൂണിറ്റ് നേതാവ് രജീവ് തുലി പി.ടി.െഎയോട് പ്രതികരിച്ചു.
ഒരു വ്യക്തിയുടെയോ സ്ഥാപനത്തിെൻറയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്ററിലെ നീല വെരിഫിക്കേഷൻ ബാഡ്ജ്. ഒരു അക്കൗണ്ട് നിഷ്‌ക്രിയമായാൽ ബാഡ്ജ് നീക്കംചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. മോഹൻ ഭഗവതിെൻറ ട്വിറ്റർ ഹാൻഡിൽ 215,400 ഫോളോവേഴ്‌സാണുള്ളത്. അദ്ദേഹം ആർ.എസ്.എസിെൻറ ഒൗദ്യോഗിക പ്രൊഫൈൽ മാത്രമേ പിന്തുടരുന്നുള്ളൂ. ഭഗവത് ഇതുവരെ ട്വീറ്റുകളോ റീട്വീറ്റുകളോ പോസ്റ്റുചെയ്തിട്ടില്ല, കൂടാതെ ഫോട്ടോകളോ വീഡിയോകളോ അക്കൗണ്ടിലൂടെ പങ്കിട്ടിട്ടില്ല.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ആർ.എസ്.എസ് തലവെൻറയും അക്കൗണ്ടിൽ നിന്നും അത് നഷ്ടമാകുന്നത്. വെങ്കയ്യ നായിഡുവിെൻറ അക്കൗണ്ടിലെ ബ്ലൂടിക്ക് പിന്നീട് പുനഃസ്ഥാപിച്ചിരുന്നു. ശനിയാഴ്ചയാണ് വെങ്കയ്യ നായിഡുെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എന്നാൽ, വൈസ് പ്രസിഡൻറിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ടിക്ക് നിലനിർത്തിയിരുന്നു. ഏകദേശം 13 ലക്ഷത്തോളം ഫോളോവർമാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ് ഒഴിവാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.