Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഷി ജിൻപിങ്ങിനെ കളിയാക്കിയതിന്​ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​തു; ട്വിറ്ററിനെതിരെ ന്യൂസിലാൻഡിലെ പ്രൊഫസർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഷി ജിൻപിങ്ങിനെ...

ഷി ജിൻപിങ്ങിനെ കളിയാക്കിയതിന്​ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​തു; ട്വിറ്ററിനെതിരെ ന്യൂസിലാൻഡിലെ പ്രൊഫസർ

text_fields
bookmark_border

വെല്ലിങ്​ടൺ: ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻ പിങ്ങിനെ കളിയാക്കി ട്വീറ്റിട്ടതിന്, ട്വിറ്റർ​ ത​െൻറ അക്കൗണ്ടിന്​ വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി​ ന്യൂസിലാൻഡുകാരിയായ പ്രഫസർ ആൻ മാരി ബ്രാഡി. ന്യൂസിലാൻറിലെ കാൻറർബറി സർവകലാശാലയിലെ പ്രൊഫസറായ ബ്രാഡി ചൈനയും അവരുടെ രാഷ്ട്രീയ സ്വാധീനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്​ധയാണ്​. കൂടാതെ രാജ്യത്തെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.സി.പി) വിമർശകയും കൂടിയാണ്​.

കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ 100-ാം വാർഷികം ഷി ജിൻപിങ്​​ സർക്കാർ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട്​ ബ്രാഡി ഒരു ലേഖനം ആസ്​ട്രേലിയൻ ഒാൺലൈൻ പോർട്ടലിൽ എഴുതിയിരുന്നു. 'ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്​ വേണ്ടി ഷി നടത്തുന്ന പൊള്ളയായ നൂറാം ജന്മദിനാഘോഷം' എന്നായിരുന്നു ലേഖനത്തി​െൻറ തലക്കെട്ട്​.

എന്നാൽ, ആ തലക്കെട്ടിന്​ പകരം എന്ന്​ പരാമർശിച്ചുകൊണ്ടാണ്​ പ്രൊഫ. ബ്രാഡി ഷി ജിൻ പിങ്ങിനെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റിട്ടത്​. 'മറ്റൊരു തലക്കെട്ട്​; ഷി: ഇത​െൻറ പാർട്ടിയാണ്​.. -എനിക്ക്​ വേണമെന്ന്​ തോന്നുണ്ടെങ്കിൽ ഞാൻ കരയും' ഇങ്ങനെയായിരുന്നു ലേഖനത്തി​െൻറ ലിങ്ക്​ പങ്കുവെച്ചുകൊണ്ടുള്ള അവരുടെ ട്വീറ്റ്​. പിന്നാലെ ചൈനീസ്​ പ്രസിഡൻറി​െൻറ ചിത്രമടങ്ങിയ മറ്റൊരു ട്വീറ്റും അവരിട്ടിരുന്നു. "ഒരു ചിത്രം ആയിരം വാക്കുകള്ക്ക് തുല്യം." എന്നായിരുന്നു അതിന്​ നൽകിയ അടിക്കുറിപ്പ്​.

ആദ്യം ട്വീറ്റുകൾ നീക്കം ചെയ്​ത ട്വിറ്റർ പിന്നാലെ അവരുടെ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്യുകയായിരുന്നു. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്​ച്ച അക്കൗണ്ട്​ തിരിച്ചുകിട്ടിയെന്ന്​ കാട്ടി അവർ ട്വീറ്റ്​ ചെയ്​തു. കൂടെ ട്വിറ്ററിനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിക്കുകയുണ്ടായി. ''തങ്ങൾ ഷി ജിൻ പിങ്ങിന്​ വേണ്ടിയല്ല ജോലി ചെയ്യുന്നതെന്ന്​ ട്വിറ്റർ ചെറുതായി മറന്നെന്ന്​ തോന്നുന്നു..'' -ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയെ വിമർശിക്കുന്നവരെ നിശബ്​ദരാക്കിയതിന്​ കമ്പനിയെ വിമർശിച്ചുകൊണ്ട്​ ബ്രാഡി ട്വീറ്റ്​ ചെയ്​തു. ത​െൻറ അക്കൗണ്ട്​ നിരോധിച്ചതുമായി ബന്ധപ്പെട്ട്​ ട്വിറ്ററിന് പരാതി നൽകിയതിന്​ ഇംഗ്ലണ്ടിലെ ടൈംസ് ദിനപത്രത്തിലെ കോളമിസ്റ്റായ എഡ്വേഡ് ലൂക്കാസിനും അവർ നന്ദി പറഞ്ഞു.

അതേസമയം പ്രൊഫ. ബ്രാഡിക്കെതിരായ ട്വിറ്ററി​െൻറ നടപടി 'ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയുടെ ഒാൺലൈൻ ഏജൻറുകൾ നടത്തിയ ക്യാമ്പയിൻ കാരണമാണെന്ന്​ എഡ്വേഡ് ലൂക്കാസ്​ ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandXi JinpingTwitter
News Summary - Twitter restricts account of New Zealand academician for tweets on Xi Jinping
Next Story