Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യൂ ടേൺ അടിച്ച്​ ട്വിറ്റർ; ബ്ലൂ ടിക്ക്​ വെരിഫിക്കേഷൻ ഫീച്ചർ നിർത്തിവെച്ചു, കാരണമിതാണ്​...!
cancel
Homechevron_rightTECHchevron_rightTech Newschevron_right'യൂ ടേൺ' അടിച്ച്​...

'യൂ ടേൺ' അടിച്ച്​ ട്വിറ്റർ; ബ്ലൂ ടിക്ക്​ വെരിഫിക്കേഷൻ ഫീച്ചർ നിർത്തിവെച്ചു, കാരണമിതാണ്​...!

text_fields
bookmark_border

ട്വിറ്റർ അവരുടെ അക്കൗണ്ട്​ വെരിഫിക്കേഷൻ പ്രോഗ്രാം വീണ്ടും നിർത്തിവെച്ചു. തങ്ങളുടെ പ്ലാറ്റ്​ഫോമിലെ പ്രൊഫൈലുകളിൽ ആധികാരികമായവക്ക്​​ 'ബ്ലൂ ടിക്ക്'​ വെരിഫിക്കേഷൻ ബാഡ്​ജുകൾ നൽകിവന്നിരുന്ന സംവിധാനമാണ്​ തൽക്കാലത്തേക്ക്​ നിർത്തിവെച്ചിരിക്കുന്നത്​. കലാ-കായിക രംഗത്തെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും രാഷ്​ട്രീയക്കാർക്കുമൊക്കെയാണ്​ പൊതുവേ അത്തരം നീല ബാഡ്​ജുകൾ നൽകാറ്​.


പുതിയ തീരുമാനത്തിന്​ പിന്നിൽ ചില കാരണങ്ങളമുണ്ട്​. ആപ്ലിക്കേഷനിലും അവലോകന പ്രക്രിയയിലും മെച്ചപ്പെടുത്തലുകൾ വരുത്താനാണ്​ പ്രധാനമായും വെരിഫിക്കേഷൻ പ്രോഗ്രാം ഒഴിവാക്കിയത്​. നേരത്തെ, ചില പിഴവുകൾ കാരണം ഏതാനും വ്യാജ അക്കൗണ്ടുകളും ട്വിറ്റർ വെരിഫൈ ചെയ്​തിരുന്നു. അത്​ കണ്ടെത്തിയതിന്​ പിന്നാലെ അത്തരം പ്രൊഫൈലുകൾ പ്ലാറ്റ്​ഫോമിൽ നിന്നും ട്വിറ്റർ എന്നെന്നേക്കുമായി നീക്കം ചെയ്യുകയും ചെയ്​തു.

ഭാവിയിൽ ഇതുപോലുള്ള പിഴവുകൾ സംഭവിക്കാതിരിക്കാനാണ്​ തൽക്കാലത്തേക്ക് വെരിഫിക്കേഷൻ പരിപാടി നിർത്തിവെച്ചത്​. മൂന്ന്​ വർഷത്തെ സസ്​പെൻഷന്​ ശേഷം കഴിഞ്ഞ മെയ്​ മാസത്തിലായിരുന്നു ട്വിറ്റർ ബ്ലൂ ടിക്കുകൾ നൽകുന്ന പരിപാടി വീണ്ടും തുടങ്ങിയത്​. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tech NewsTwitterMalayalam Newsblue tick verificationTwitter Verified
News Summary - Twitter stops blue tick verification feature
Next Story