'സൂപ്പർ ഫോളോസ്, കമ്യൂണിറ്റീസ്'; രണ്ട് കിടിലൻ ഫീച്ചറുകളുമായി ട്വിറ്റർ
text_fieldsപുതിയ 'സൂപ്പർ ഫോളോസ്' ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. യൂസർമാർക്ക് തങ്ങളുടെ ഫോളോവേഴ്സിൽ നിന്നും പണമീടാക്കാനുള്ള സംവിധാനമാണിത്. അതായത്, തങ്ങളെ പിന്തുടരുന്നവരിൽ ആർക്കെങ്കിലും എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ കാണണമെങ്കിൽ യൂസർമാർക്ക് അവരിൽ നിന്നും ഒരു ചാർജ് ഈടാക്കാൻ 'സൂപ്പർ ഫോളോ'യിലൂടെ സാധിക്കുന്നു. സൂപ്പർ ഫോളോവേഴ്സ് സാധാരണ ഫോളോവേഴ്സിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നർഥം. സമീപകാലത്ത് ട്വിറ്റർ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച രണ്ട് വലിയ മാറ്റങ്ങളിൽ ഒന്നാണിത്.
എല്ലാവർക്കും കാണാൻ കഴിയാത്ത വിധമുളള ബോണസ് ട്വീറ്റുകൾ, ഫോളോ ചെയ്യുന്നവർക്ക് പ്രത്യേക ബാഡ്ജുകൾ, ന്യൂസ്ലെറ്ററുകൾക്ക് സബ്സ്ക്രിപ്ഷൻ, തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിനായി തങ്ങളെ പിന്തുടരുന്നവരിൽ നിന്നും ഒരു തുക ട്വിറ്റർ ഉപയോക്താക്കൾക്ക് ചാർജ് ചെയ്യാം. കണ്ടൻറ് ക്രിയേറ്റർമാർക്കും മറ്റ് പ്രസാധകർക്കും അവരുടെ ഫാൻസിൽ നിന്ന് നേരിട്ട് പണം സമ്പാദിക്കാനുള്ള ഒരു രീതിയായിട്ടാണ് ട്വിറ്റർ സൂപ്പർ ഫോളോസിനെ വിഭാഗവനം ചെയ്തിരിക്കുന്നത്.
ഇതേ സംവിധാനം മറ്റ് പ്ലാറ്റ്ഫോമുകൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഫേസ്ബുക്ക്, ഗൂഗ്ളിെൻറ യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെ ഇത് അവതരിപ്പിച്ചിട്ടുണ്ട്. കണ്ടൻറ് ക്രിയേറ്റർമാർക്ക് പണമീടാക്കി പ്രത്യേക ഉള്ളടക്കങ്ങൾ സബ്സ്ക്രൈബർമാർക്ക് നൽകാൻ സഹായിക്കുന്ന Patreon എന്ന സേവനവും ഇപ്പോൾ വലിയ വിജയമാണ്. യൂട്യൂബർമാർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന സംവിധാനം കൂടിയാണിത്. അതേസമയം, ഫോളോവേഴ്സ് നൽകുന്ന പണത്തിൽ ഒരുഭാഗം ട്വിറ്ററിന് പോകും. അതിനാൽ തന്നെ അവർക്കും ഇതൊരു വലിയ വരുമാന മാർഗമായിരിക്കും.
ട്വിറ്റർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മറ്റൊരു ഫീച്ചർ 'കമ്യൂണിറ്റീസ്' ആണ്. ഫേസ്ബുക്കിലെ 'ഗ്രൂപ്പുകൾക്ക്' സമാനമാണിത്. ഫേസ്ബുക്കിൽ വലിയ വിജയമായ ഗ്രൂപ്പ് സംവിധാനം ട്വിറ്ററിലെത്തുേമ്പാൾ പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത പുതിയ ട്വിറ്റർ യൂസർമാർക്ക് പ്രയോജനകരമായേക്കും എന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.