ട്രംപിെൻറ 33 മില്യൺ പിന്തുടർച്ചക്കാരെ നീക്കം ചെയ്ത് @POTUS അക്കൗണ്ട് ബൈഡന് നൽകി ട്വിറ്റർ
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ 46-ആമത് പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡൻറുമാർക്ക് ട്വിറ്റർ നൽകാറുള്ള ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @POTUS (പ്രസിഡൻറ് ഒാഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്) ട്രംപിൽ നിന്നും ബൈഡനിലേക്ക്. 33.5 മില്യൺ വരുന്ന ട്രംപിെൻറ പിന്തുടർച്ചക്കാരെ ട്വിറ്റർ നീക്കം ചെയ്ത് സംപൂജ്യമാക്കിയാണ് ബൈഡന് അക്കൗണ്ട് നൽകിയത്.
ഇപ്പോൾ രണ്ട് മില്യണിലധികം ആളുകൾ ബൈഡനെ ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. വൈറ്റ് ഹൗസിെൻറ അക്കൗണ്ടായ @WhiteHouse, പ്രഥമ വനിതയുടെ @FLOTUS, വൈസ് പ്രസിഡൻറിെൻറ @VP തുടങ്ങിയ അക്കൗണ്ടുകളും ട്വിറ്റർ പുതിയ ആളുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
അതേസമയം, അധികാരമേറ്റതിന് പിന്നാലെ ഇന്ന് ബൈഡൻ ഒരു ട്വീറ്റും ഇട്ടിട്ടുണ്ട്. 'നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ നേരിടുന്ന കാര്യത്തിൽ ഇനി പാഴാക്കാൻ സമയമില്ലെന്നും ജോലി ചെയ്യാനുള്ള അവകാശത്തിനും അമേരിക്കയിലെ കുടുംബങ്ങൾക്ക് അടിയന്തിര ആശ്വാസം പകരാനുമായാണ് ഞാൻ ഒാവൽ ഒാഫീസിലേക്ക് പോകുന്നതെന്നും' അദ്ദേഹം പറഞ്ഞു.
There is no time to waste when it comes to tackling the crises we face. That's why today, I am heading to the Oval Office to get right to work delivering bold action and immediate relief for American families.
— President Biden (@POTUS) January 20, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.