Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യാത്ര നിഷേധിച്ചത്​ 14 തവണ; ഊബർ അന്ധയായ സ്​ത്രീക്ക്​ നൽകേണ്ടത്​ ഏഴ്​ കോടി
cancel
Homechevron_rightTECHchevron_rightTech Newschevron_rightയാത്ര നിഷേധിച്ചത്​ 14...

യാത്ര നിഷേധിച്ചത്​ 14 തവണ; ഊബർ അന്ധയായ സ്​ത്രീക്ക്​ നൽകേണ്ടത്​ ഏഴ്​ കോടി

text_fields
bookmark_border

അന്ധയായ സ്​ത്രീക്കും അവരുടെ വളർത്തുനായക്കും യാത്ര നിഷേധിച്ചതിന്​ പ്രമുഖ റൈഡ്​ ഷെയർ ആപ്പായ ഊബറിന്​ 1.1 ദശലക്ഷം അമേരിക്കൻ ഡോളർ (7.33 കോടി രൂപ) പിഴ. ഊബറിന്‍റെ ഡ്രൈവർമാർ സ്​ത്രീയോട്​​ പല ദിവസങ്ങളിലായി 14 തവണയാണ്​ വിവേചനം കാട്ടിയതെന്ന്​ കേസിന്‍റെ മധ്യസ്ഥൻ ചൂണ്ടിക്കാട്ടി. ലിസ ഇർവിങ്​ എന്ന കാലിഫോർണിയ സ്വദേശിനിയാണ്​ 2016 മുതൽ 2018 വരെ പലതവണയായി ഊബറിൽ തനിക്ക്​ യാ​ത്ര നിഷേധിച്ചെന്നും ഡ്രൈവർമാർ മോശമായ വാക്കുകൾ ഉപയോഗിച്ച്​ അധിക്ഷേപിച്ചെന്നും കാട്ടി പരാതി നൽകിയത്​.

തന്നെ അവർ നിന്ദിച്ചെന്നും അപമാനിമെന്നും ലിസ ആരോപിച്ചു. താൻ വിവേചനം നേരിട്ടതായും നാണംകെടുത്തപ്പെട്ടതായും അതിനാൽ, ദേശ്യവും നിരാശയും തോന്നിയതായും ഒരു വീഡിയോ പ്രസ്താവനയിൽ ലിസ തുറന്നടിച്ചു. ഒരു ഡ്രൈവറുടെ പെരുമാറ്റം തന്നെ പേടിപ്പെടുത്തുകയും താൻ സുരക്ഷിതയല്ലെന്ന്​ തോന്നിപ്പിക്കുകയും ചെയ്​തെന്നും അവർ കൂട്ടിച്ചേർത്തു. ലിസ ഇർവിങ്ങിന്​ 324,000 ഡോളർ നഷ്ടപരിഹാരവും അറ്റോർണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറിൽ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകർ വെളിപ്പെടുത്തി.

ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്‍റെ (എ.‌ഡി.‌എ) കീഴിൽ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന ഊബറിന്‍റെ വാദം മധ്യസ്ഥൻ​ തള്ളി. ഡ്രൈവർമാരുമായുള്ള കരാർ ബന്ധത്തിന്‍റെ ഫലമായി ഊബർ എ‌.ഡി‌.എയ്ക്ക് വിധേയമാണെന്നാണ്​ അദ്ദേഹം വ്യക്​തമാക്കിയത്​. അതേസമയം, തങ്ങൾക്കെതിരായ വിധിയോട്​ വിയോജിക്കുന്നുവെന്നും വഴികാട്ടുന്നതടക്കമുള്ള സേവനങ്ങൾ ചെയ്യുന്ന​ വളർത്തുമൃഗങ്ങളുമായി വരുന്നവർക്ക്​ യാത്ര നിഷേധിക്കുന്ന ഡ്രൈവർമാരെ തങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വിലക്കുന്നുണ്ടെന്നും ഊബറിന്‍റെ വക്താവ് വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uberblind woman
News Summary - Uber ordered to pay $1.1 million after blind woman was denied rides
Next Story