റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിതരണം നിർത്തിവെക്കണം; ടിം കുക്കിന് കത്തയച്ച് യുക്രെയ്ൻ ഉപ പ്രധാനമന്ത്രി
text_fieldsറഷ്യയിൽ ആപ്പിളിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യുക്രെയ്ൻ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡറോവ്. ആപ്പിൾ സി.ഇ.ഒ ടിം കുക്കിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആപ് സ്റ്റോറിലേക്കുള്ള പ്രവേശനം തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി കൂടിയായ ഫെഡോറോവ് കുക്കിന് അയച്ച കത്തിന്റെ പകർപ്പ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യു.എസ് ഉപരോധത്തെ ആപ്പിൾ പിന്തുണയ്ക്കണമെന്നും ഫെഡോറോവ് പറഞ്ഞു. "യുക്രെയ്നെ സംരക്ഷിക്കാൻ നിങ്ങൾ സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്," - ഫെഡോറോവ് കത്തിലെഴുതി. 2022ൽ റോക്കറ്റ് ലോഞ്ചറുകൾക്കും ടാങ്കുകൾക്കും മിസൈലുകൾക്കും ഏറ്റവും നല്ല മറുപടിയാണ് ആധുനിക സാങ്കേതികവിദ്യയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ ആപ്പിൾ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ടിം കുക്ക് ട്വീറ്റ് ചെയ്തിരുന്നു. "യുക്രെയ്നിലെ അവസ്ഥയിൽ ഞാൻ അതീവ ഉത്കണ്ഠാകുലനാണ്. ഞങ്ങളുടെ ടീമുകൾക്കായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്... കൂടാതെ പ്രാദേശികമായുള്ള മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കും," -കുക്ക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.