2027-ഓടെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 90 ശതമാനവും യുപിഐ കീഴടക്കും - റിപ്പോർട്ട്
text_fieldsയുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ വരും വർഷങ്ങളിൽ ക്രമാനുഗതമായി വളരുമെന്നും 2026-27 -ഓടെ പ്രതിദിനം ഒരു ബില്യൺ (100 കോടി) ഇടപാടുകൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിച്ചേരുമെന്നും PwC ഇന്ത്യയുടെ റിപ്പോർട്ട്. "ദി ഇന്ത്യൻ പേയ്‌മെന്റ് ഹാൻഡ്‌ബുക്ക് - 2022-27" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുപിഐ, 2022-23 കാലയളവിൽ റീട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ ഏകദേശം 75 ശതമാനവും പിടിച്ചടക്കി ചരിത്രം സൃഷ്ടിച്ചു.
റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റ് ലാൻഡ്‌സ്‌കേപ്പിൽ യുപിഐ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം ഇടപാടിന്റെ 90 ശതമാനവും യുപിഐ പിടിച്ചടക്കുമെന്നാണ് പ്രവചനം.
ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് മാർക്കറ്റ് സ്ഥിരമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 50 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) ആണ് കൈവരിച്ചത്. ഈ വളർച്ച തുടരുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്.
ഇടപാടുകളുടെ എണ്ണം 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണായി ഉയരുമെന്നാണ് പറയുന്നത്. പ്രത്യേകിച്ചും, യുപിഐ ഇടപാടുകൾ 2022-23 ലെ 83.71 ബില്യണിൽ നിന്ന് 2026-27 ആകുമ്പോഴേക്കും 379 ബില്യൺ ഇടപാടുകളായി ഗണ്യമായ വർദ്ധനവ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.