യു.എസ്. വെബ്സൈറ്റിലെ തകരാർ ചൂണ്ടിക്കാട്ടിയ ഗോകുലിന് 25 ലക്ഷം
text_fieldsപെരിന്തൽമണ്ണ: അമേരിക്കൻ പണമിടപാട് വെബ്സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് വിദ്യാർഥിക്ക് 25 ലക്ഷം രൂപ പാരിതോഷികം. മണ്ണാർക്കാട് കുണ്ടൂർക്കുന്ന് സ്വദേശിയും റിട്ട. അധ്യാപകനുമായ സുധാകരന്റെയും നഴ്സ് ജലജയുടെയും മകൻ ഗോകുൽ സുധാകറിനാണ് നേട്ടം. ബി.ടെക് പഠനം പാതിവഴിയിലിരിക്കെ ഗോകുൽ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിലെത്തി സൈബർ സെക്യൂരിറ്റി കോഴ്സിന് ചേർന്നിരുന്നു.
കഴിഞ്ഞവർഷമാണ് കോഴ്സ് പൂർത്തിയാക്കിയത്. നാലുമാസത്തെ സി.ഐ.സി.എസ്.എ കോഴ്സ് പഠിച്ചിറങ്ങിയ ഗോകുൽ ബഗ് ബൗൺഡി എന്ന പ്രോഗ്രാം വഴി സ്റ്റാർ ബഗ്സ്, സോറാറെ തുടങ്ങിയ വിദേശ സൈറ്റുകളുടെയും സർക്കാർ വെബ്സൈറ്റ് അടക്കം 20ലേറെ വെബ്സൈറ്റുകളുടെയും സുരക്ഷ വീഴ്ച ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
കോഴ്സ് പൂർത്തീകരിച്ചശേഷമാണ് അമേരിക്കൻ പണമിടപാട് വെബ്സൈറ്റിലെ പ്രധാന തകരാറുകൾ കണ്ടെത്തി ഗോകുൽ റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്നാണ് കമ്പനി 30000 ഡോളർ (25 ലക്ഷം രൂപ) പ്രതിഫലമായി നൽകിയത്. ഈയടുത്ത കാലത്ത് ലഭിച്ച ഏറ്റവും കൂടിയ പ്രതിഫല തുക കൂടിയാണിത്.
ബി.ടെക് പൂർത്തീകരിച്ച ഗോകുൽ ഇപ്പോൾ ജോലിക്കായുള്ള ശ്രമത്തിലാണ്. പാലക്കാട് ആയുർവേദ ഡോക്ടർ ആയ കാർത്തിക സഹോദരിയാണ്. പെരിന്തൽമണ്ണ റെഡ് ടീം ഹാക്കേർസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ് ഗോകുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.