ശമ്പള വിവേചനം; ഡിസ്നിക്കെതിരെ നിയമനടപടിക്ക് 9000 വനിതാ ജീവനക്കാർക്ക് അനുമതി
text_fieldsസാൻഫ്രാൻസിസ്കോ: ശമ്പള വിവേചനവുമായി ബന്ധപ്പെട്ട് വിനോദ ഭീമനായ ഡിസ്നിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ 9,000 വനിതാ ജീവനക്കാർക്ക് യുഎസ് ജഡ്ജി അനുമതി നൽകി. 2015 മുതൽ കമ്പനിയിൽ വൈസ് പ്രസിഡന്റിന് താഴെയുള്ള യൂണിയൻ ഇതര സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന വനിതാ ഡിസ്നി ജീവനക്കാർ ഈ കേസിൽ ഉൾപ്പെടുന്നതായി വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.
ഡിസ്നിലാൻഡ് ഹോട്ടൽ, തീം പാർക്കുകൾ, ക്രൂയിസ് ലൈൻ, ഡിസ്നി ഫിലിം ആൻഡ് ടിവി സ്റ്റുഡിയോകൾ, എബിസി, മാർവൽ, ലൂക്കാസ് ഫിലിം, മറ്റ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ വനിതാ ജീവനക്കാരാണ് കേസ് കൊടുത്തിരിക്കുന്നത്.
നാലുകൊല്ലമായി ഈ സ്ത്രീകളെ ഡിസ്‌നി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇവരുടെ ജോലിയെ ഇഷ്ടപ്പെടുന്നു, ഡിസ്‌നിയെയും ഇഷ്ടപ്പെടുന്നു, എന്നാൽ അവർക്ക് അവരുടെ ജോലിസ്ഥലത്ത് മതിയായ പരിഗണനയോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ലോറി ആൻഡ്രൂസ് ആരോപിച്ചു. ഡിസ്‌നിയിലെ വ്യത്യസ്ത ക്ലാസുകളിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് രണ്ടു ശതമാനം ശമ്പളം കുറവാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കാലിഫോർണിയയിലെ തുല്യവേതന നിയമത്തിന് കീഴിയിൽ വരുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്. കേസ് കൈകാര്യം ചെയ്യാൻ പറ്റാത്ത വിധഒ വ്യാപിച്ചതാണെന്ന ഡിസ്‌നിയുടെ വാദങ്ങളെ കോടതി തള്ളി. കോടതി വിധിയിൽ നിരാശയുണ്ടെന്ന ഡിസ്‌നി പ്രതികരിച്ചു. അടുത്ത വർഷം ഒക്‌ടോബറിനും മുമ്പ് വിചാരണ നടക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.