പുതിയ സ്വകാര്യതനയം അംഗീകരിക്കാത്തവർക്ക് ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് വാട്സാപ്പ്
text_fieldsവാഷിങ്ടൺ: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സാപ്പിെൻറ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് കമ്പനി. ചാറ്റ്ബോക്സ് ആക്സസ് ചെയ്യാൻ തടസം നേരിടുമെന്നാണ് സൂചന.
മെയ് 15നകം വാട്സാപ്പിെൻറ പുതിയ നയം അംഗീകരിക്കണം. അല്ലെങ്കിൽ ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്സാപ്പ് അറിയിച്ചു. വാട്സാപ്പ് വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതാണ് കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
മെയ് 15ന് ശേഷവും കുറച്ച് ദിവസത്തേക്ക് കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക് വാട്സാപ്പിൽ ലഭ്യമാവും. എന്നാൽ ഇത് എത്ര ദിവസത്തേക്കാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിൽ മെയ് 15ന് ശേഷം വാട്സാപ്പിൽ ചാറ്റ് ബോക്സ് തുറക്കാൻ ഉപയോക്താകൾക്ക് കഴിയില്ല. നോട്ടിഫിക്കേഷൻ ഓണാണെങ്കിൽ വോയ്സ് വിഡിയോ കോളുകൾ സ്വീകരിക്കാൻ കഴിയുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.