ഇന്ത്യയിൽ ഏറ്റവും വേഗതയുള്ള 4G നൽകുന്നത് 'വി.ഐ'; ജിയോ എയർടെലിനും പിറകിൽ
text_fieldsഇന്ത്യയിൽ ഏറ്റവും വേഗതയിൽ 4ജി സേവനം നൽകുന്ന ടെലകോം സേവന ദാതാക്കളിൽ മുമ്പൻമാരായി 'വി.ഐ' (വൊഡാഫോൺ െഎഡിയ). ആഗോള ഇൻറർനെറ്റ് സ്പീഡ് ടെസ്റ്റ് ലീഡറായ Ookla പുറത്തുവിട്ട റിപ്പോർട്ടിലാണ് ക്വാർട്ടർ മൂന്നിൽ 'വി.ഐ' മുന്നിലെത്തിയതായി പറയുന്നത്. അപ്ലോഡ്-ഡൗൺലോഡ് സ്പീഡുകൾ പരിശോധിച്ചപ്പോൾ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയെ പിന്തള്ളിയാണ് വി.ഐ മുന്നിലെത്തിയത്.
സെപ്തംബർ 30 വരെയുള്ള മൂന്ന് മാസങ്ങളിലെ കണക്കുകളാണ് പുറത്തുവിട്ടത്. എയർടെൽ രണ്ടാം സ്ഥാനത്തും ജിയോ മൂന്നാം സ്ഥാനത്തുമാണ്. 13.7Mbps ശരാശരി ഡൗൺലോഡ് വേഗതയും 6.19Mbps അപ്ലോഡ് വേഗതയുമാണ് വൊഡാഫോൺ െഎഡിയക്ക്. രണ്ടാമതുള്ള എയർടെലിന് ശരാശരി 13.58Mbps ഡൗൺലോഡ് വേഗതയും 4.15Mbps അപ്ലോഡ് വേഗതയുമാണുള്ളത്. 9.71Mbps ഡൗൺലോഡ് വേഗത, 3.41Mbps അപ്ലോഡ് വേഗതയുമാണ് ജിയോക്കുള്ളത്.
അതേസമയം, വേഗത ഒാരോ നഗരത്തിലും വ്യത്യസ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൈദരാബാദിലാണ് 4ജിയിൽ ഏറ്റവും മികച്ച ഡൗൺലോഡ് സ്പീഡ് (14.35Mbps) കാണപ്പെട്ടത്. മുംബൈ (13.55Mbps), വിശാഖപട്ടണം (13.40Mbps) എന്നീ നഗരങ്ങളാണ് പിറകിലുള്ളത്. നാഗപൂർ (10.44Mbps), കാൺപൂർ (9.45Mbps), ലഖ്നൗ (8.67Mbps) എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ ഡൗൺലോഡ് സ്പീഡ് കാണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.