Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ്രതിദിന പരിധിയില്ലാതെ...

പ്രതിദിന പരിധിയില്ലാതെ 56 ദിവസത്തേക്ക്​ 100 ജിബി ഡാറ്റ; പുതിയ കിടിലൻ പ്ലാൻ അവതരിപ്പിച്ച്​ വിഐ

text_fields
bookmark_border
പ്രതിദിന പരിധിയില്ലാതെ 56 ദിവസത്തേക്ക്​ 100 ജിബി ഡാറ്റ; പുതിയ കിടിലൻ പ്ലാൻ അവതരിപ്പിച്ച്​ വിഐ
cancel

വെഡാഫോൺ-​െഎഡിയയുടെ റീബ്രാൻഡഡ്​ വേർഷനായ 'വി.​െഎ' പുതിയ കിടിലൻ ഡാറ്റാ പ്ലാൻ അവതരിപ്പിച്ചു. ലോക്​ഡൗൺ കാലത്ത്​ വിദ്യാർഥികൾക്കും വീട്ടിൽ നിന്ന്​ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഗെയിമർമാർക്കുമായി അവതരിപ്പിച്ച പുതിയ ഡാറ്റാ പ്ലാനിൽ 100 ജിബി 4ജി ഡാറ്റയായിരിക്കും ലഭിക്കുക. 351 രൂപയുള്ള പുതിയ പ്ലാനിന്​ 56 ദിവസത്തെ വാലിഡിറ്റിയുമുണ്ട്​.

351 രൂപയുടെ ഡാറ്റാ പ്ലാനി​െൻ ഏറ്റവം വലിയ പ്രത്യേകത 100 ജിബിക്ക്​ പ്രതിദിന പരിധിയില്ല എന്നതാണ്​. ദിവസം രണ്ടോ ഒന്നരയോ ജിബി പരിധിയിൽ ഡാറ്റ ഉപയോഗിക്കു​േമ്പാൾ അത്​ തീർന്നാൽ, അധികം ഡാറ്റ ലഭിക്കാനായി വീണ്ടും റീച്ചാർജ്​ ചെയ്യേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. തടസ്സമില്ലാതെ ഉപയോക്​താക്കൾക്ക്​ ഡാറ്റ പ്ലാൻ ആസ്വദിക്കാൻ കഴിയുമെന്ന്​ വി.​െഎ ഉറപ്പു നൽകുന്നു.

പുതിയ ഡാറ്റാ പ്ലാനുകൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ 4ജി നെറ്റ്​വർക്ക്​ എന്ന അവകാശപ്പെടുന്ന ഗിഗാനെറ്റും പുറത്തിറക്കുമെന്ന്​ വി.​െഎ പ്രഖ്യാപിച്ചു. ഒടിടി ഉള്ളടക്കങ്ങളും യുട്യൂബ്​ വിഡിയോകളും തടസ്സമില്ലാതെ ആസ്വദിക്കാനും സൂമിലും ഗൂഗ്​ൾ മീറ്റിലും മികച്ച രീതിയിൽ വിഡിയോ കോളുകൾ ചെയ്യാനുമൊക്കെ മുമ്പത്തേക്കാൾ നന്നായി സാധിക്കുന്ന വിധത്തലുള്ളതാണ്​ പുതിയ ​നെറ്റ്​വർക്കെന്നും വി​.​െഎ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vodafone-ideaVIprepaid plan
News Summary - Vi launches new prepaid data plan, offers 100GB data
Next Story