പുതിയ 'ഒറിജിൻ ഒഎസ്' ഏതൊക്കെ വിവോ മോഡലുകളിൽ ലഭിക്കും; അപ്ഡേറ്റ് റോഡ്മാപ്പ് പുറത്തുവിട്ടു
text_fieldsനിലവിലുള്ള ആൻഡ്രോയ്ഡ് സ്കിൻ ആയ ഫൺടച്ച് ഒഎസ്സിന് പകരമായി വിവോ അവതരിപ്പിച്ച 'ഒറിജിൻ ഒഎസ്' ഏതൊക്കെ ഫോണുകളിൽ എപ്പോൾ ലഭിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിവോ ആരാധകർ. ഒടുവിൽ വിവോ തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങളുമായി എത്തിയിരിക്കുകയാണ്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിലാണ് അപ്ഡേറ്റ് റോഡ്മാപ്പ് കമ്പനി പുറത്തുവിട്ടത്.
വിവോയുടെ ഇറങ്ങാനിരിക്കുന്ന എക്സ്60 എന്ന മോഡലിൽ ആയിരിക്കും ആദ്യമായി ഒറിജിൻ ഒഎസ് എത്തുക. മൂന്ന് ബാച്ചുകളിലായി ചൈനയിലുള്ള മറ്റ് വിവോ ഫോൺ യൂസർമാർക്ക് ഒറിജിൻ ഒഎസ് അപ്ഡേറ്റുകളായി നൽകും. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലുള്ളവർക്ക് എന്നാണ് അപ്ഡേറ്റ് എത്തുക എന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരുന്ന ആഴ്ച്ചകളിൽ തന്നെ വിവരങ്ങൾ കമ്പനി നൽകും. താഴെ കൊടുത്ത ലിസ്റ്റിൽ പെട്ട ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അപ്ഡേറ്റ് എന്തായാലും വൈകാതെ തന്നെ ലഭിക്കും.
വിവോ ഒറിജിൻ ഒഎസ് ബീറ്റാ അപ്ഡേറ്റ് ഷെഡ്യൂൾ
- Before January 31, 2021
- Vivo NEX 3S
- Vivo X50 Pro+
- Vivo X50 Pro
- Vivo X50
- Vivo S7
- Vivo iQOO 5 Pro
- Vivo iQOO 5
- Vivo iQOO 3
- Vivo iQOO Pro
- Vivo iQOO
- Vivo iQOO Neo3
- February 12, 2021
- Vivo NEX 3/vivo NEX 3 5G
- Vivo X30 Pro
- Vivo X30
- Vivo iQOO Neo
- Vivo iQOO Neo 855
- In Q2 2021
- Vivo X27 Pro
- Vivo X27
- Vivo S6
- Vivo S5
- Vivo S1 Pro
- Vivo S1
- Vivo Z6
- Vivo Z5x
- Vivo Z5i
- Vivo Z5
- Vivo iQOO Z1x
- Vivo iQOO Z1
- Vivo NEX Dual Display
- Vivo NEX S
- Vivo NEX A
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.