കോൾ, ഡാറ്റാ ചാർജുകൾ ആദ്യം ഉയർത്തുക 'വി.ഐ'; മറ്റുള്ളവർ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി
text_fieldsകോൾ, ഡാറ്റ ചാർജുകൾ ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് എയർടെൽ സി.ഇ.ഒ സൂചന നൽകിയതിന് പിന്നാലെ പുതിയ നീക്കത്തിനുള്ള മുന്നറിയിപ്പുമായി വൊഡാഫോൺ െഎഡിയയും (വി.െഎ). കോൾ, ഡാറ്റ സേവനങ്ങളുടെ വില ഉയർത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലികോം സേവനദാതാവാകാൻ ഒരുങ്ങുകയാണ് വി.െഎ. ചാർജ് വര്‍ധിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറാൻ പോകുന്നില്ലെന്നും മറ്റുള്ളവര്‍ വില വര്‍ധനവ് പിന്തുടരാന്‍ മാതൃക കാണിക്കുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രവീന്ദര്‍ തക്കര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ടെലികോം കമ്പനികളിൽ ഒന്നായ വി.െഎ, വില ഉയർത്തുന്നതോടെ മറ്റ് കമ്പനികളും അത് ഏറ്റെടുത്തേക്കും. നിലവിലെ വിലനിലവാരം സുസ്ഥിരമല്ലെന്ന് കമ്പനി സി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 ലെ കണക്കുകൾ പ്രകാരം 106.1 ദശലക്ഷം 4 ജി ഉപയോക്താക്കളാണ് വി.െഎക്കുള്ളത്. വി.െഎ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (Arpu) ഹ്രസ്വകാലത്തേക്ക് 200 രൂപയും പിന്നീട് 300 രൂപ വരെയാക്കി ഉയര്‍ത്തിയേക്കുമെന്നും അദ്ദേഹം പറയുന്നു.
2019 ഡിസംബറിലായിരുന്നു ടെലികോം ദാതാക്കള്‍ അവസാനമായി പാക്കേജുകള്‍ ഉയര്‍ത്തിയത്. ട്രായ്യുടെ അനുവാദം ലഭിക്കുന്നതിന് പിന്നാലെ പുതിയ താരിഫുകളും പുറത്തുവരും. ട്രായ് വോയ്സ്, ഡാറ്റാ സേവനങ്ങള്‍ക്കായി മുന്‍ഗണനാടിസ്ഥാനത്തില്‍ തറ വില നിശ്ചയിക്കാന്‍ ശ്രമിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ മേധാവി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.