Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.വൈ.സി പുതുക്കാൻ ആവശ്യപ്പെടും, സിം ബ്ലോക്ക്​ ചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തും; തട്ടിപ്പുകാരെക്കുറിച്ച്​ മുന്നറിയിപ്പുമായി വി.ഐ
cancel
Homechevron_rightTECHchevron_rightTech Newschevron_rightകെ.വൈ.സി പുതുക്കാൻ...

കെ.വൈ.സി പുതുക്കാൻ ആവശ്യപ്പെടും, സിം ബ്ലോക്ക്​ ചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തും; തട്ടിപ്പുകാരെക്കുറിച്ച്​ മുന്നറിയിപ്പുമായി വി.ഐ

text_fields
bookmark_border

ഉപഭോക്​താക്കളോട്​ കെ.വൈ.സി (KYC) വിശദാംശങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പുകാരെ കുറിച്ചുള്ള മുന്നറിയിപ്പുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ വൊഡാഫോൺ ഐഡിയ രംഗത്ത്​. അതുമായി ബന്ധപ്പെട്ട് യൂസർമാർക്ക്​​ അജ്ഞാത നമ്പറുകളില്‍ നിന്ന് കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന എസ്.എം.എസുകളും കോളുകളും വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വി.ഐ പുറത്തുവിട്ട പ്രസ്​താവനയിൽ പറയുന്നു.

കെ.വൈ.സി പുതുക്കിയില്ലെങ്കിൽ സിം ബ്ലോക്ക്​ ചെയ്യുമെന്ന ഭീഷണിയടക്കം തട്ടിപ്പുകാർ മുഴക്കുന്നതായും പരിശോധിക്കാനെന്ന പേരിൽ ഉപഭോക്​താക്കളോട് സ്വകാര്യ വിവരങ്ങളും ആവശ്യപ്പെ​േട്ടാക്കാമെന്നും വി.ഐ അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു.

'കോള്‍ ചെയ്യുന്ന ആര്‍ക്കും നിങ്ങളുടെ കെ.വൈ.സി വിവരങ്ങള്‍ നല്‍കുകയോ അവരുമായി ഒ.ടി.പി നമ്പർ പങ്കു വെക്കുകയോ ചെയ്യരുത്. ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ മെസ്സേജായി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യാനോ പാടുള്ളതല്ല. വ്യാജ ലിങ്കുകളിൽ ക്ലിക്ക്​ ചെയ്​ത്​ എന്തെങ്കിലും പങ്കുവെച്ചാൽ അത്​ നിങ്ങളുടെ ഡാറ്റ മോഷ്​ടിക്കപ്പെടാൻ ഇടയാക്കിയേക്കും. വി.ഐയിൽ നിന്നുള്ള അറിയിപ്പുകൾ ViCARE എന്ന എസ്​.എം.എസ്​ ​െഎഡിയിൽ നിന്ന്​ മാത്രമാണ്​ ലഭിക്കുക. ViCARE-ൽ നിന്നല്ലാത്ത അറിയിപ്പുകളും ലിങ്കുകളും അവഗണിക്കുക'. -വി.ഐ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vodafone IdeaKYC frauds
News Summary - Vodafone Idea warns users against KYC frauds
Next Story