സുഹൃത്തുക്കളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് രഹസ്യമായി കാണണോ? ഇങ്ങനെ ചെയ്താൽ മതി
text_fieldsമൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വാട്സാപ്പിൽ വരുന്ന ഓരോ പരിഷ്കാരങ്ങളും ഇരുകൈയ്യും നീട്ടിയാണ് ഉപയോക്താക്കൾ സ്വീകരിക്കുന്നത്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സമാനമായി സ്റ്റാറ്റസ് ഫീച്ചർ വാട്സ്ആപ്പിലും കൊണ്ടുവന്നപ്പോൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കപ്പെട്ടത്. മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലെ തന്നെ വാട്സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെക്കുന്നതും ഇന്ന് യുവാക്കളുടെ ഹരമാണ്.
നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള വ്യക്തികളുടെ സ്റ്റാറ്റസുകൾ കാണുേമ്പാൾ നാം അത് കണ്ടതായി അവർക്ക് മനസിലാക്കാൻ സാധിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ 'ഒളിഞ്ഞിരുന്ന്' കാണേണ്ടതായി വരാം. നിങ്ങളുടെ സുഹൃത്തുക്കൾ അറിയാതെ തന്നെ അവരുടെ സ്റ്റാറ്റസുകൾ കാണാനുള്ള ടെക്നിക്ക് പരിചയപ്പെടുത്തുകയാണ് ചുവടെ.
- ആദ്യം വാട്സ് ആപ്പ് സെറ്റിങ്സിലേക്ക് പോകുക
- അക്കൗണ്ട് ടാബിൽ ക്ലിക്ക് ചെയ്യുക
- പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം 'റീഡ് റെസീപ്റ്റ്സ്' ( Read Receipt) ഓപ്ഷൻ തെരഞ്ഞെടുക്കുക.
- 'റീഡ് റെസീപ്റ്റ്സ്' ഓൺ ആണെങ്കിൽ ഓഫ് ചെയ്യുക
സെറ്റിങ്സിൽ ഇൗ മാറ്റം വരുത്തുന്നതോടെ നിങ്ങൾ സ്റ്റാറ്റസ് കണ്ടതും മെസേജുകൾ വായിച്ചതും സുഹൃത്തുക്കൾക്ക് മനസിലാക്കാൻ സാധിക്കില്ല. മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ 'റീഡ് റെസീപ്റ്റ്സ്' ഓപ്ഷൻ ഓഫ് ആക്കിയാൽ പിന്നെ നിങ്ങളുടെ സ്റ്റാറ്റസ് ആരെല്ലാമാണ് കണ്ടതെന്ന് നിങ്ങൾക്കും തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.