ഗെയിം ഓഫ് ത്രോൺസും ഹാരി പോർട്ടറുമൊക്കെ ഇനി ജിയോ സിനിമയിൽ; വാർണർ ബ്രദേഴ്‌സുമായി കരാറൊപ്പിട്ടു
text_fieldsഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ജിയോസിനിമ വൈകാതെ എല്ലാ യൂസർമാർക്കും ബാധകമാകുന്ന രീതിയിൽ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ആമസോൺ പ്രൈം വിഡിയോ, നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാർ തുടങ്ങിയ ഇന്ത്യയിലെ മറ്റുള്ള ഒ.ടി.ടി ഭീമൻമാരുമായി മത്സരിക്കുന്നതിന്റെ ഭാഗമായി പുതിയ കണ്ടന്റും ജിയോ സിനിമയിലേക്ക് എത്തുമെന്ന സൂചനകളുമുണ്ടായിരുന്നു.
എന്നാലിപ്പോൾ, പ്രമുഖ രാജ്യാന്തര ചലച്ചിത്ര നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സുമായി കാരാറൊപ്പിട്ടിരിക്കുകയാണ് റിലയൻസിന് കീഴിലുള്ള ജിയോ സിനിമ. വാർണർ ബ്രദേഴിസ്, എച്ച്.ബി.ഒ, മാകസ് ഒർജിനൽ തുടങ്ങിയ വിദേശ വിനോദ ഭീമൻമാരുടെ ഉള്ളടക്കങ്ങൾ ഇന്ത്യക്കാർക്ക് അടുത്ത മാസം മുതൽ ജിയോ സിനിമയിലൂടെ ആസ്വദിക്കാം.
പ്രീമിയം അമേരിക്കൻ സ്റ്റുഡിയോയിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ മൾട്ടി-ഇയർ കരാർ വയാകോം18-ഉം വാർണർ ബ്രദേഴ്സും ചേർന്ന് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. കരാർ പ്രകാരം, എച്ച്.ബി.ഒ ഒറിജിനൽ, മാക്സ് ഒറിജിനൽ, വാർണർ ബ്രോസ് ടെലിവിഷൻ പരമ്പരകൾ യു.എസിലെ അതേ ദിവസം തന്നെ ജിയോസിനിമയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ ദിവസമായിരുന്നു എച്ച്.ബി.ഒ മാക്സ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറുമായുള്ള കരാറൊഴിഞ്ഞത്.
അതായത് ഗെയിം ഓഫ് ത്രോൺസും ഹാരി പോർട്ടറും ലോർഡ് ഓഫ് ദ റിങ്സും പോലെയുള്ള സൂപ്പർഹിറ്റ് സീരീസുകളും സിനിമകളും ഇനിമുതൽ ജിയോസിനിമയിലൂടെ സ്ട്രീം ചെയ്യാം. ഹൗസ് ഓഫ് ദി ഡ്രാഗൺ, ദി ലാസ്റ്റ് ഓഫ് അസ്, സക്‌സെഷൻ, ദി വൈറ്റ് ലോട്ടസ് തുടങ്ങിയ HBO-യുടെ ഏറ്റവും പ്രശസ്തമായ ഷോകളുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സീസണുകളും ട്രൂ ഡിറ്റക്റ്റീവിന്റെ റിട്ടേണിംഗ് സീസണുകളും: നൈറ്റ് കൺട്രി, യൂഫോറിയ, വിന്നിംഗ് ടൈം: ദി റൈസ് ഓഫ് ലേക്കേഴ്‌സ് ഡൈനാസ്റ്റി, പെറി മേസൺ തുടങ്ങിയ സീരീസുകൾ ഇന്ത്യൻ വരിക്കാർക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.