ഇന്നും നാളെയും നെറ്റ്ഫ്ലിക്സ് സൗജന്യം; സ്ട്രീം ഫെസ്റ്റ് 2020ന് തുടക്കമായി
text_fieldsഇന്ത്യയിലെ നെറ്റിസൺസിന് ഒരു സന്തോഷ വാർത്ത. ഓവർ ദ ടോപ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് രണ്ട് ദിവസത്തേക്ക് ഇന്ത്യയിലെ സേവനങ്ങൾ സൗജന്യമാക്കിയിരിക്കുന്നു. നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് 2020ൻെറ ഭാഗമായി ശനിയാഴ്ചയും ഞായറാഴ്ചയും നെറ്റ്ഫ്ലിക്സ് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.
വാരാന്ത്യ ദിവസത്തിൽ നെറ്റ്ഫ്ലിക്സ് സൗജന്യമായി നൽകുന്ന പദ്ധതിക്ക് ഇന്ത്യയിലാണ് തുടക്കം കുറിച്ചത്. പുതിയ ആളുകളിലേക്ക് നെറ്റ്ഫ്ലിക്സ് എത്തിക്കുന്നതിൻെറ ഭാഗമായാണ് നെറ്റ്ഫ്ലിക്സിൻെറ പുതിയ പദ്ധതി.
നെറ്റ്ഫ്ലിക്സിലുള്ള സിനിമകൾ, ടി.വി ഷോകൾ, സീരീസുകൾ, ഡോക്യുമെൻററികൾ എന്നിവ ഉപയോക്താക്കൾക്ക് സൗജന്യമായി ആസ്വദിക്കാൻ സാധിക്കും. പ്രൈാഫൈൽ നിർമാണം, പേരൻറൽ കൺട്രോൾ, ലിസ്റ്റ് നിർമാണം, സിനിമ ഡൗൺലോഡ്, ടി.വി ഷോ ഡൗൺലോഡ് എന്നീ സൗകര്യങ്ങളും ലഭ്യമായിരിക്കും.
സ്റ്റാൻഡേഡ് ഡെഫ്നിഷനിലായിരിക്കും സ്ട്രീമിങ്. അതുപോലെ തെന്ന ഒരു അക്കൗണ്ടിൽ നിന്ന് ഒരു യൂസർക്ക് മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളൂ. നെറ്റ്ഫ്ലിക്സിൻെറ സൗജന്യ സേവനം ലഭ്യമാക്കാൻ ബ്രൗസർ വഴിയോ ആൻഡ്രോയ്ഡ് ആപ്പ് വഴിയോ ഒരു അക്കൗണ്ട് നിർമിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. വെബ് വഴിയോ ആപ്പ് വഴിയോ അക്കൗണ്ട് നിർമിച്ചാൽ ഐ ഫോൺ, ഐ പാഡ്, ആൻഡ്രോയ്ഡ് ടാബ്, ലാപ്ടോപ്, സ്മാർട് ടി.വി എന്നീ ഉപകരണങ്ങളിൽ നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം.
നിലവിൽ ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് ഒരു മാസം സൗജന്യ സേവനം ഉപയോഗിക്കാൻ കഴിയും. എന്നാൽ, ഈ സേവനം യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് നിർത്തലാക്കിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. 499 രൂപയുടെ പ്രതിമാസ പാക്കേജാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ട് വെക്കുന്നത്. മൊബെൽ ഉപയോക്താക്കൾക്ക് ഇത് 199 രൂപയാണ്. സജീവ ഉപയോക്താക്കളെ കൂട്ടി ഇന്ത്യൻ മാർക്കറ്റ് പിടിക്കുന്നതിൻെറ ഭാഗമായാണ് ആളുകൾക്ക് സൗജന്യ സേവനം നൽകിക്കൊണ്ട് ആകർഷിക്കാൻ നെറ്റ്ഫ്ലിക്സ് ശ്രമം തുടങ്ങിയത്.
വിദേശ ടി.വി സീരീസുകളും, സിനിമകളും കൊണ്ട് സമ്പുഷ്ടമാണെങ്കിലും ഇന്ത്യൻ ഉള്ളടക്കം കുറവാണെന്ന ആക്ഷേപം നെറ്റ്ഫ്ലിക്സിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇൗ വിമർശനം മറികടക്കാൻ വൻമുതൽ മുടക്കുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞതായാണ് റിപോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.