ഡേറ്റ ചുരണ്ടിയെടുക്കുന്നവരെ തടയാൻ വഴികൾ
text_fieldsവമ്പൻ ടെക് കമ്പനികൾക്ക് തങ്ങളുടെ ലാർജ് ലാംഗ്വേജ് മോഡലുകളെ (എൽ.എൽ.എം) പരിശീലിപ്പിക്കാൻ ഭീമമാം വിധം പൊതു, സ്വകാര്യ, വ്യക്തിഗത ഡേറ്റ ആവശ്യമായ കാലമാണിത്.
ഓരോ ടെക് കമ്പനിയും തങ്ങളുടെ എ.ഐ ടൂളുകൾ വികസിപ്പിക്കുന്നത് എൽ.എൽ.എമ്മുകളെ പരിശീലിപ്പിച്ചെടുത്താണ്. അതുകൊണ്ടുതന്നെ വെബ്സൈറ്റുകളിൽ നിന്നും മറ്റും വൻതോതിൽ ഡേറ്റ പകർപ്പെടുക്കപ്പെടുന്നു. നമുക്കൊരു വെബ്സൈറ്റുണ്ടെങ്കിൽ ഇത്തരം ചോർത്തലുകളിൽ നിന്ന് രക്ഷനേടാൻ ഏതാനും അടിസ്ഥാന വിദ്യകൾ അറിഞ്ഞുവെക്കാം:
നിർബന്ധമായ സൈൻ അപ്പും ലോഗിനും
ഉപയോക്താക്കൾക്ക് സൈൻ അപ്പും ലോഗിനും നിർബന്ധമാക്കുകയാണ് ഏറ്റവും അടിസ്ഥാന വഴി. ഇതു വഴി കൃത്യമായ വിവരങ്ങൾ സമർപ്പിക്കുന്നവർക്കു മാത്രമായി വെബ്സൈറ്റിലെ ഉള്ളടക്കം ലഭ്യമാക്കാം.
കാപ്ചകൾ സെറ്റ് ചെയ്യാം
കാപ്ച അഥവാ കംപ്ലീറ്റ്ലി ഓട്ടോമേറ്റഡ് പബ്ലിക് ടൂറിങ് ടെസ്റ്റ്സ് ടു ടെൽ കംമ്പ്യൂട്ടേഴ്സ് ആൻഡ് ഹ്യൂമൻ അപാർട്ട് (CAPTCHAs) സെറ്റ് ചെയ്യുന്നതിലൂടെ, ബോട്ടുകൾക്കും ചോർത്തലുകാർക്കും ഒരു പരിധി വരെ തടയിടാം.
ഇതു കൂടാതെ ബോട്ടുകൾ ബ്ലോക്ക് ചെയ്തും robots.txt ഫയൽ വെബ്സൈറ്റിൽ പ്ലേസ് ചെയ്തും ഒരു ഐ.പി അഡ്രസിന് പരമാവധി ഇത്ര തവണ ആക്സസ് എന്നിങ്ങനെ സെറ്റിങ്സുകൾ ചെയ്തു വെച്ചും നമ്മുടെ ഡേറ്റ സംരക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.