ഇനിയും സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും...? വിശദീകരണവുമായി വാട്സ്ആപ്പ്
text_fieldsതങ്ങളുടെ മെസ്സേജിങ് ആപ്പ് വിട്ട് ആരൊക്കെ പോയാലും പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുമെന്ന് വാട്സ്ആപ്പ് കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നൽകിയത്. യൂസർമാർക്ക് പുറമേ, ഇന്ത്യൻ സർക്കാരും വാട്സ്ആപ്പിനെതിരെ രംഗത്തെത്തിയിരുന്നു. പോളിസിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് പകരം പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി മെയ് 15 വരെ നീട്ടുകയാണ് അവർ ചെയ്തത്. ജനുവരിയിലായിരുന്നു കമ്പനി ആദ്യമായി തങ്ങളുടെ പ്രൈവസി പോളിസ് അപ്ഡേറ്റ് യൂസർമാർക്ക് നൽകിത്തുടങ്ങിയത്.
എന്നാൽ, മെയ് 15നുള്ളിൽ ഇന്ത്യയിലെ യൂസർമാർ വാട്സ്ആപ്പിെൻറ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും...?? ഇൗ ചോദ്യത്തിനുള്ള ഉത്തരവുമായി ഒടുവിൽ വാട്സ്ആപ്പ് തന്നെ എത്തിയിരിക്കുകയാണ്.
നിങ്ങൾ പ്രൈവസി പോളിസി അംഗീകരിക്കുന്നില്ലെങ്കിൽ, വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടില്ല. ഏറ്റവും കുറഞ്ഞത് ഇൗയടുത്തൊന്നും. എന്താണ് നയ പരിഷ്കാരങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്ന് യൂസർമാരെ മനസിലാക്കാനായി വരും ദിവസങ്ങളിൽ ആപ്പിനുള്ളിൽ തന്നെ ബാനറുകൾ പ്രദർശിപ്പിക്കുമെന്നും വാട്സ്ആപ്പ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സമയമെടുത്തുകൊണ്ട് നിങ്ങളുടെ സൗകര്യംപോലെ പുതിയ മാറ്റങ്ങൾ അവലോകനം ചെയ്താൽ മതിയെന്നും അവ നിങ്ങളുടെ സ്വകാര്യ ചാറ്റുകളെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നുമാണ് അതിൽ പറയുന്നത്. മികച്ച ടാർഗെറ്റ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ്, പേയ്മെൻറ് സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ഫേസ്ബുക്കുമായി പങ്കുവെക്കുന്നതെന്നും അത് സാധാരണ ഉപയോക്താക്കളെ ബാധിക്കില്ലെന്നും വാട്സ്ആപ്പ് വിശദീകരിക്കുന്നുണ്ട്.
വാട്സ്ആപ്പിെൻറ പുതിയ വിശദീകരണങ്ങൾ സമയമെടുത്ത് വായിച്ച് നയ പരിഷ്കാരങ്ങൾ അംഗീകരിക്കുന്നതിനായി മെയ് 15 വരെ മൂന്ന് മാസത്തെ സമയമാണ് നൽകിയിരിക്കുന്നത്. എന്നിട്ടും സമ്മതമറിയിച്ചില്ലെങ്കിൽ തുടക്കത്തിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നും പല സുപ്രധാന ഫീച്ചറുകളും കമ്പനി എടുത്തുകളഞ്ഞേക്കും. കുറച്ചുകാലത്തേക്ക്, വാട്സ്ആപ്പ് കോളുകൾ സ്വീകരിക്കാനും അതുപോലെ നോട്ടിഫിക്കേഷനുകൾ കാണാനും സാധിക്കും. എന്നാൽ, ആപ്പിൽ നിന്ന് മെസ്സേജുകൾ അയക്കാനോ വായിക്കാനോ കഴിയില്ല.
പിന്നാലെ വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമോ എന്ന് ചോദിച്ചാൽ.., ചെയ്യപ്പെടും എന്നാണ് ഉത്തരം. എന്നാൽ, 120 ദിവസങ്ങൾക്ക് ശേഷം മാത്രം. ആക്ടീവല്ലാത്ത യൂസർമാർക്കെതിരെ സ്വീകരിച്ചുവരുന്ന നയമായിരിക്കും പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്കെതിരെ സ്വീകരിക്കുക. അതായത്, എന്നെന്നേക്കുമായി ആ നമ്പറിലുള്ള അക്കൗണ്ട് നഷ്ടപ്പെടും. ഒപ്പം അതുവരെയുള്ള ചാറ്റുകളും പോയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.