ലോകകപ്പ്, ഐ.പി.എൽ, ലോക്സഭാ തെരഞ്ഞെടുപ്പ്...; 2024ൽ യൂട്യൂബിൽ ഇന്ത്യക്കാർ ഏറ്റവുമധികം കണ്ടതെന്ത്?
text_fieldsലോകകപ്പ്, ഐ.പി.എൽ, ലോക്സഭാ തെരഞ്ഞെടുപ്പ്... സംഭവബഹുലമായ വർഷമാണ് കടന്നുപോയത്. 2024ൽ ഇന്ത്യക്കാർ ഏറ്റവുമധികം കണ്ട വിഡിയോകളും റീലുകളുമെല്ലാം ഏതെല്ലാമാണെന്ന പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ യൂട്യൂബ്. വൈറൽ വിഡിയോകൾ മുതൽ ട്രെൻഡിങ്ങായ മ്യൂസിക് വരെ യൂട്യൂബ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ യൂട്യൂബിന് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഐ.സി.സി ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് ഇന്ത്യയിൽനിന്ന് മാത്രം ഏഴ് ബില്യൻ വ്യൂ ലഭിച്ചു. അനന്ത് അംബാനിയും വിവാഹവുമായി ബന്ധപ്പെട്ട വിഡിയോകളാണ് രണ്ടാമത് -6.5 ബില്യൻ വ്യൂ. പോയ വർഷം തരംഗമായ ‘മോയെ മോയെ’ ഗാനത്തിന് 4.5 ബില്യനാണ് ഇന്ത്യയിലെ വ്യൂ. രാജ്യവ്യാപകമായി സംഗീതപരിപാടികൾ സംഘടിപ്പിച്ച ദിൽജിത് ദൊസാഞ്ജുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് 3.9 ബില്യൻ വ്യൂ ആണുള്ളത്. സമായ് റെയ്ന ആഗോള തലത്തിൽ 1.5 ബില്യൻ കാഴ്ചക്കാരെയും തന്‍റെ വിഡിയോകളിൽ എത്തിച്ചു.
ട്രെൻഡിങ് ടോപിക്സ്
- ഐ.സി.സി മെൻസ് ടി20 ലോകകപ്പ്
- ഐ.പി.എൽ 2024
- മോയെ മോയെ
- ലോക്സഭാ തെരഞ്ഞെടുപ്പ് 2024
- അജ്ജു ഭായ്
- രത്തൻ നവൽ ടാറ്റ
- അനന്ത് അംബാനി
- കൽക്കി 2898 എ.ഡി
- ദിൽജിത് ദൊസാഞ്ജ്
- ഒളിമ്പിക് ഗെയിംസ് പാരിസ് 2024
ടോപ് സോങ്സ്
- സഹിതി ചഗന്തി, ശ്രീകൃഷ്ണ -കുർച്ചി മഡതപെട്ടി
- ശിവ ചൗധരി - ജലേ 2
- മധുബന്തി ബാഗ്ചി, ദിവ്യ കുമാർ, സചിൻ ജിഗർ - ആജ് കി രാത്
- മനിഷ ശർമ, രാജ് മവാർ, അമൻ ജാജി, സപ്ന ചൗധരി -മടക് ചലുംഗി
- ഖേസരി ലാൽ യാദവ്, കരിഷ്മ കാക്കർ
- രാഘവ്, തനിഷ്ക് ബാഗ്ചി, അസീസ് കൗർ -തേരി ബാത്തോം മേം ഐസാ ഉൽഝാ ജിയാ
- പ്രിതം ചക്രബർത്തി, അർജിത് സിങ് - ഓ മാഹി
- സഞ്ജു റാത്തോഡ്, ജി സ്പാർക് - ഗുലാബി ശാദി
- ചന്ദ് ജീ, ശിൽപി രാജ് - അപ്നേ ലവർ കോ ധോഖാ ദോ
- പവൻ സിങ്, സിമ്രാൻ ചൗധരി, ദിവ്യ കുമാർ, സചിൻ ജിഗർ -ആയി നയി
ഷോർട്സിൽ തരംഗമായ ഗാനങ്ങൾ
- ധന
- ഫങ്ക് എസ്ട്രാനോ
- ജുജലാരിം ഫങ്ക്
- തോബ തൊബ
- ഗുലാബി ശാദി
- തേരി ബാത്തോം മേം ഐസാ ഉൽഝാ ജിയാ
- ജലേ 2
- മാഷാ അൾട്രാഫങ്ക്
- ആജ് കി രാത്
- മറൂൺ കളർ സാദിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.