തിരിച്ചടിയിൽ നിന്ന് കരകയറാൻ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
text_fieldsപുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ പരസ്യപ്പെടുത്തിയതിന് പിന്നാലെ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് നേരിടേണ്ടി വന്നത് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അതിനിടെ, വർഷങ്ങളായി ഫീൽഡിലുണ്ടായിട്ടും വാട്സ്ആപ്പിനെ പോലെ കാര്യമായ ചലനം സൃഷ്ടിക്കാനാകാതെ പോയിരുന്ന സിഗ്നലിനും ടെലഗ്രാമിനും നേട്ടമുണ്ടാക്കാനും സാധിച്ചു.
ഉപയോക്താക്കൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പുതിയ ആയുധവുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് വെബിലും ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനിലും അക്കൗണ്ട് ലിങ്കുചെയ്യുന്നതിന് ഇനിമുതൽ മറ്റൊരു സുരക്ഷാ ലെയർ കൂടി ചേർക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
അതായത്, വരും ആഴ്ച്ചകളിൽ അപ്ഡേറ്റിലുടെ പുതിയ സുരക്ഷാ ഫീച്ചർ ലഭിക്കുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറിലേക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിനായി ഫിംഗർപ്രിൻറ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിക്കേണ്ടി വന്നേക്കും. നിങ്ങളുടെ സാന്നിധ്യമില്ലാതെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ലിങ്കുചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയെന്നതാണ് ഇൗ അധിക സുരക്ഷയുടെ ലക്ഷ്യമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
സ്വകാര്യത പ്രശ്‌നങ്ങൾക്ക് തിരിച്ചടി നേരിടുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. ഫേസ് െഎഡിയും വിരലടയാള ഒതൻറിക്കേഷനും ഉപയോക്താവിെൻറ മൊബൈൽ ഫോണിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹാൻഡ്സെറ്റിെൻറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ വാട്ട്‌സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും അവർ ഉറപ്പുനൽകുന്നു.
ഇനിമുതൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടുമായി വാട്ട്‌സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷൻ ലിങ്കുചെയ്യുന്നതിന്, ഫോണിൽ ഫേസ് െഎഡി അല്ലെങ്കിൽ ഫിംഗർപ്രിൻറ് അൺലോക്ക് ഉപയോഗിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഈ ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാനർ ആക്സസ് ചെയ്യാൻ കഴിയും, അത് കമ്പ്യൂട്ടറുമായുള്ള ലിങ്കിങ് പ്രക്രിയ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.